Kaumudi Plus

നേപ്പാള്‍ അതിര്‍ത്തികള്‍ വഴി ഇന്ത്യയിലേക്ക് കടത്തിയത് 3,200 കിലോഗ്രാം സ്‌ഫോടകവസ്തു

2900 കിലോഗ്രാം വസ്തുക്കള്‍ ആണ് അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്തിട്ടുള്ളത്. ബാക്കി 300 കിലോഗ്രാമോളം സ്‌ഫോടകവസ്തുക്കള്‍ ഈ തീവ്രവാദ സംഘം മറ്റെവിടെയെങ്കിലും സൂക്ഷിച്ചിരിക്കാം എന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്.

നേപ്പാള്‍ അതിര്‍ത്തികള്‍ വഴി ഇന്ത്യയിലേക്ക് കടത്തിയത് 3,200 കിലോഗ്രാം സ്‌ഫോടകവസ്തു
X

ന്യൂഡല്‍ഹി : ഫരീദാബാദില്‍ നിന്നും വന്‍ സ്‌ഫോടക ശേഖരം പിടികൂടിയ സംഭവത്തില്‍ മറ്റൊരു വഴിത്തിരിവ്. ഭീകര ശൃംഖല ബംഗ്ലാദേശ്, നേപ്പാള്‍ അതിര്‍ത്തികള്‍ വഴിയാണ് ഇന്ത്യയിലേക്ക് സ്‌ഫോടക വസ്തുക്കള്‍ കടത്തിയത് എന്നാണ് അന്വേഷണത്തില്‍ നിന്നും വ്യക്തമായിരിക്കുന്നത്. 3,200 കിലോഗ്രാം സ്‌ഫോടകവസ്തുക്കള്‍ ഇന്ത്യയിലേക്ക് കടത്തിയെന്നാണ് ലഭിച്ചിട്ടുള്ള സൂചന.

നിലവില്‍ ഫരീദാബാദിലെ രണ്ടിടങ്ങളില്‍ നിന്നായി 2900 കിലോഗ്രാം വസ്തുക്കള്‍ ആണ് അന്വേഷണ ഏജന്‍സികള്‍ പിടിച്ചെടുത്തിട്ടുള്ളത്. ബാക്കി 300 കിലോഗ്രാമോളം സ്‌ഫോടകവസ്തുക്കള്‍ ഈ തീവ്രവാദ സംഘം മറ്റെവിടെയെങ്കിലും സൂക്ഷിച്ചിരിക്കാം എന്നാണ് അന്വേഷണ ഏജന്‍സികള്‍ കരുതുന്നത്. ഡല്‍ഹി ചെങ്കോട്ടയ്ക്ക് സമീപം നടന്ന കാര്‍ ചാവേര്‍ സ്‌ഫോടനത്തില്‍ 70 കിലോഗ്രാമോളം സ്‌ഫോടകവസ്തുക്കള്‍ ഉപയോഗിച്ചിരുന്നതായാണ് ഇതുവരെയുള്ള അന്വേഷണത്തില്‍ വ്യക്തമായിട്ടുള്ളത്.

ബംഗ്ലാദേശ്, നേപ്പാള്‍ വഴി കടത്തിയ സ്‌ഫോടക വസ്തുക്കള്‍ അമോണിയം നൈട്രേറ്റ് ആണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. അയോധ്യ, വാരണാസി എന്നിവയുള്‍പ്പെടെ ഉത്തര്‍പ്രദേശിലെ മതപരവും ഉന്നതവുമായ സ്ഥലങ്ങള്‍ ആക്രമിക്കാന്‍ അറസ്റ്റിലായ തീവ്രവാദികളുടെ ഘടകം പദ്ധതിയിട്ടിരുന്നതായി പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നു. കസ്റ്റഡിയിലെടുത്ത പ്രതികളിലൊരാളായ ഡോ. ഷഹിന്‍ അയോധ്യയില്‍ ഒരു സ്ലീപ്പര്‍ മൊഡ്യൂള്‍ തയ്യാറാക്കിയിരുന്നതായും റിപ്പോര്‍ട്ടുണ്ട്. കാണാതായ സ്‌ഫോടകവസ്തുക്കള്‍ കണ്ടെത്തുന്നതിനും മൊഡ്യൂളുമായി ബന്ധപ്പെട്ട സ്ലീപ്പര്‍ സെല്ലുകള്‍ കണ്ടെത്തുന്നതിനുമായി സുരക്ഷാ ഏജന്‍സികള്‍ ഇപ്പോള്‍ വിവിധ സംസ്ഥാനങ്ങളില്‍ ഏകോപിതമായി തിരച്ചില്‍ തുടരുകയാണ്.


Next Story
Share it