Kaumudi Plus

എഡിജിപി എസ് ശ്രീജിത്തിനെതിരായ അപകീർത്തി പ്രസ്താവന;കെ എം ഷാജഹാന് അഞ്ച് ലക്ഷം രൂപ പിഴ

എഡിജിപി എസ് ശ്രീജിത്തിനെതിരായ അപകീർത്തി പ്രസ്താവന;കെ എം ഷാജഹാന് അഞ്ച് ലക്ഷം രൂപ പിഴ
X

തിരുവനന്തപുരം: പൊലീസ് ആസ്ഥാനത്തെ എഡിജിപി എസ് ശ്രീജിത്തിനെതിരായ അപകീർത്തി പ്രസ്താവനയ്ക്ക് യൂട്യൂബറും രാഷ്ട്രീയ നിരീക്ഷകനുമായ കെ എം ഷാജഹാന് അഞ്ച് ലക്ഷം രൂപയും പലിശയും പിഴ ചുമത്തി കോടതി. അഡിഷനൽ മുൻസിഫ് ബി ശാലിനിയാണ് നഷ്ടപരിഹാരമായി ശിക്ഷ വിധിച്ചത്.യൂട്യൂബ് ചാനലിൽ 2021 ജനുവരി ഒന്നിനാണ് ആദ്യ വിഡിയോ ഷാജഹാൻ പങ്കുവച്ചത്. തുടർന്ന് ശ്രീജിത്തിനെതിരെ നിരന്തരം വിഡിയോകൾ പ്രചരിപ്പിച്ചു എന്നതാണ് കേസ്.

ശ്രീജിത്തിനെ അപമാനിക്കുന്ന പ്രസ്താവനകളാണ് ഷാജഹാൻ നടത്തിയിരുന്നതെന്ന് കോടതി പറഞ്ഞു. കോടതി കേസ് പരിഗണിച്ചപ്പോഴും താൻ ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാൻ ഷാജഹാന് കഴിഞ്ഞില്ല. കോടതിയിൽ ഹാജരായതുമില്ല. ഇക്കാര്യങ്ങൾ ചൂണ്ടിക്കാണിച്ചാണ് കോടതി വിധി പറഞ്ഞത്.

Next Story
Share it