Kaumudi Plus

കണ്ണൂരിൽ ഉഗ്രൻ ബോംബ് സ്ഫോടനം: ബോംബ് കൈയ്യിൽ പിടിച്ച സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറിതെറിച്ചു

Crude bomb explosion in Kannur: CPM worker hand ripped off

കണ്ണൂരിൽ ഉഗ്രൻ ബോംബ് സ്ഫോടനം: ബോംബ് കൈയ്യിൽ പിടിച്ച സിപിഎം പ്രവർത്തകന്റെ കൈപ്പത്തി ചിതറിതെറിച്ചു
X

കണ്ണൂർ: കണ്ണൂർ പിണറായി വെണ്ടുട്ടായി കനാൽ തീരത്ത് ഉണ്ടായ സ്ഫോടനത്തിൽ സിപിഎം പ്രവർത്തകനായ വിപിൻ രാജിന്റെ കൈപ്പത്തി തകർന്നു.

ഇന്ന് ഉച്ച തിരിഞ്ഞ് രണ്ട് മണിയോടെ വിപിൻരാജിന്റെ വീടിനു സമീപത്ത് വെച്ചായിരുന്നു സ്ഫോടനം നടന്നത്. ഉഗ്രശേഷിയുള്ള നാടൻ പടക്കമാണ് പൊട്ടിയതെന്നാണ് ആദ്യം ലഭിച്ച വിവരം. എന്നാൽ ബോംബ് നിർമാണത്തിനിടെ സ്ഫോടനമുണ്ടായി എന്നാണ് പിന്നീട് പുറത്തു വന്നത്. വിപിൻ രാജ് ബോംബുമായി നിൽക്കുന്ന ചിത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി.

സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

മുഖ്യമന്ത്രി പിണറായി വിജയന്റെ വീടിനു 5 കിലോമീറ്റർ അകലെയാണ് സ്ഫോടനം സംഭവിച്ചത്.

കനാൽ കരയിലെ കോൺഗ്രസ് ഓഫിസിനു ബോംബെറിഞ്ഞതുൾപ്പെടെ നിരവിധി കേസുകളിൽ പ്രതിയാണ് വിപിൻ രാജ്. ഇയാളെ കണ്ണൂർ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Tags:
Next Story
Share it