പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണത്തില്‍ വിജിലൻസിന്റെ നിർണ്ണായക നീക്കം ; ഫയലുകള്‍ പിടിച്ചെടുത്തു

കണ്ണൂര്‍: പി പി ദിവ്യയ്‌ക്കെതിരായ അന്വേഷണത്തില്‍ നിര്‍ണായക നീക്കവുമായി വിജിലന്‍സ്. 'കാര്‍ട്ടണ്‍ അലയന്‍സ് ഇന്ത്യ' കമ്പനിക്ക് കരാര്‍ നല്‍കിയ പദ്ധതികളുമായി ബന്ധപ്പെട്ട് അഴീക്കലിലെ പൊതുമേഖലാസ്ഥാപനമായ 'സില്‍ക്കി'ല്‍ വിജിലന്‍സ് സംഘം നടത്തിയ പരിശോധനയിൽ കമ്പനിക്ക് വിവിധ പദ്ധതികളുടെ കരാര്‍ നല്‍കിയതുമായി ബന്ധപ്പെട്ട ഫയലുകള്‍ വിജിലന്‍സ് സംഘം പിടിച്ചെടുത്തു.സാമ്പത്തിക അഴിമതി ആരോപണങ്ങള്‍ക്ക് പിന്നാലെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് ഓഫീസില്‍ മിന്നല്‍ പരിശോധന നടത്തിയ വിജിലന്‍സ് സംഘം ഫയലുകള്‍ കസ്റ്റഡിയിലെടുത്തിരുന്നു. 12 കോടിയിലധികം രൂപയുടെ പദ്ധതികളുമായി ബന്ധപ്പെട്ട അഞ്ച് പ്രധാന ഫയലുകളാണ് വിജിലന്‍സ് പിടിച്ചെടുത്തത്. ഇതിന്റെ തുടര്‍ച്ചയായാണ് സില്‍ക്കിലെ പരിശോധന. വിജിലന്‍സ് ഉത്തരമേഖലാ എസ്പിക്കാണ് അന്വേഷണച്ചുമതല.
Next Story

