Kaumudi Plus

രാഹുലിനെതിരായ ആദ്യ ബലാത്സംഗക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറി: അന്വേഷണം എസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ

Crime Branch to probe sexual assault case against Rahul Mamkootathil: SP G Poonguzhali to lead investigation

രാഹുലിനെതിരായ ആദ്യ ബലാത്സംഗക്കേസ് ക്രൈംബ്രാഞ്ചിന് കൈമാറി: അന്വേഷണം എസ്പി ജി. പൂങ്കുഴലിയുടെ നേതൃത്വത്തിൽ
X

തിരുവനന്തപുരം: കൊല്ലം സ്വദേശി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ രജിസ്റ്റർ ചെയ്ത ആദ്യ ബലാത്സംഗക്കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. എസ്പി ജി. പൂങ്കുഴലിയുടെ മേൽനോട്ടത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് കൈകാര്യം ചെയ്യുക.

കൊല്ലം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ഷാനി ആയിരിക്കും നേരിട്ടുള്ള അന്വേഷണ ഉദ്യോഗസ്ഥ. രാഹുലിനെതിരായ രണ്ടാമത്തെ ബലാത്സംഗക്കേസിന്റെയും അന്വേഷണ ചുമതല എസ്പി പൂങ്കുഴലിക്ക് തന്നെയാണ്.

നേരത്തെ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മിഷണറുടെ നേതൃത്വത്തിലായിരുന്നു ആദ്യ കേസിന്റെ അന്വേഷണം നടന്നിരുന്നത്. ആദ്യ കേസിൽ രാഹുലിന്റെ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി ഉത്തരവിനെതിരായ ഹർജി ഡിസംബർ 15-ന് വീണ്ടും പരിഗണിക്കും. രണ്ടാമത്തെ കേസിൽ തിങ്കളാഴ്ച അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകണമെന്ന ഉപാധിയോടെയാണ് പ്രിൻസിപ്പൽ സെഷൻസ് കോടതി രാഹുലിന് മുൻകൂർ ജാമ്യം അനുവദിച്ചത്. ഈ ഉത്തരവിനെതിരെ സർക്കാർ ഹൈക്കോടതിയിൽ അപ്പീൽ സമർപ്പിച്ചിട്ടുണ്ട്.

Tags:
Next Story
Share it