രണ്ടുവയസ്സിന് താഴെയുള്ള കുട്ടികള്‍ക്കുള്ള കഫ് സിറപ്പുകൾ നിരോധിച്ചേക്കും ;റിപ്പോര്‍ട്ട്

ന്യൂഡൽഹി: ചുമ ,ജലദോഷം ,എന്നിവയ്ക്കായുള്ള രണ്ടുവയസ്സിന് താഴെയുള്ള കുട്ടികൾക്കുള്ള സിറപ്പുകൾ നിരോധിക്കാനൊരുങ്ങി കേന്ദ്ര ആരോഗ്യമന്ത്രാലയവും ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയും.ഇതിനായുള്ള നടപടികൾ തുടങ്ങിയെന്നാണ് റിപ്പോർട്ട്. ഇന്ത്യൻ ഫാർമക്കോപ്പിയ കമ്മീഷൻ പുറത്തിറക്കിയ 2026ലെ നാഷണൽ ഫോർമുലറി ഓഫ് ഇന്ത്യയുടെ കരടിലാണ് ഇങ്ങനെ നിർദേശം.
2025ൽ ഡൈഎഥിലിൻ ഗ്ലൈക്കോൾ, എഥിലിൻ ഗ്ലൈക്കോൾ, തുടങ്ങിയ വിഷാംശമുള്ള വസ്തുക്കൾ മരുന്നുകളിൽ കണ്ടെത്തിയതിനെ തുടർന്നാണ് ഈ നീക്കം. ഈ രാസവസ്തുക്കൾ കുട്ടികളുടെ പ്രവർത്തനത്തെ ഗുരുതരമായി ബാധിക്കുന്നവയാ്. അതിഗുരുതര സാഹചര്യങ്ങളിൽ പരിശോധനയ്ക്ക് ശേഷം ഡോക്ടർമാരുടെ മേൽനോട്ടത്തിൽ മരുന്നുകൾ നൽകാമെന്നും നിർദേശത്തിലുണ്ട്.മരുന്നുനിർമാണത്തിന് ഉപയോഗിക്കുന്ന അസംസ്‌കൃത വസ്തുക്കളുടെ ഗുണനിലവാരം കമ്പനികൾ സൂക്ഷിക്കണം. ഇവ ബാച്ചുതിരിച്ച് പരിശോധിക്കണമെന്നും കരടിലുണ്ട്.

