Kaumudi Plus

രാജ്യത്ത് പാചക വാതക വില കൂട്ടി;ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 60 രൂപ

രാജ്യത്ത് പാചക വാതക വില കൂട്ടി;ഗാര്‍ഹിക സിലിണ്ടറിന് വര്‍ധിപ്പിച്ചത് 60 രൂപ
X

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷത്തിന്റെപശ്ചാത്തലത്തിൽ രാജ്യത്ത് പാചക വാതക വില കൂട്ടി. 14.2 കിലോഗ്രാം ഗാർഹിക എൽപിജി സിലിണ്ടറുകളുടെ വില 60 രൂപയും വാണിജ്യ ആവശ്യത്തിനുള്ള എൽപിജി സിലിണ്ടറിന്റെ വില 115 രൂപയുംആണ് വർധിപ്പിച്ചത് .ഇതോടെ കൊച്ചിയിൽ ഗാർഹിക സിലിണ്ടറിന്റെ വില 920 രൂപയായി. നേരത്തേ വില 863 രൂപയായിരുന്നു. വില വർധന ഇന്ന് മുതൽ പ്രാബല്യത്തിൽ വരും.ഡൽഹിയിൽ വില 853 രൂപയിൽ നിന്ന് 913 രൂപയായി ഉയർന്നു. മുംബെയിൽ, ഗാർഹിക എൽപിജി സിലിണ്ടറിന്റെ പുതിയ നിരക്ക് ഇപ്പോൾ 912.50 രൂപയിലാണ്, നേരത്തെ ഇത് 852.50 രൂപയായിരുന്നു. കൊൽക്കത്തയിൽ വില 879 രൂപയിൽ നിന്ന് 030 രൂപയായും ചെന്നൈയിൽ 868.50 രൂപയിൽ നിന്ന് 928.50 രൂപയായും ഉയർന്നു.

ഇക്കഴിഞ്ഞ മാർച്ച് ഒന്നിന് എൽപിജി സിലിണ്ടിറിന്റെ വിലയി ൽ 28 രൂപ മുതൽ 31 രൂപവരെ വിലവർധിപ്പിച്ചിരുന്നു. ഫെബ്രുവരി ഒന്നിന് 19 കിലോഗ്രാം സിലിണ്ടറിന് 49 രൂപയും കൂട്ടിയിരുന്നു. ജനുവരി 1ന് 111 രൂപ വർധിപ്പിച്ചതിന് പിന്നാലെയായിരുന്നു ഇത്തരത്തിൽ വീണ്ടും വർധിപ്പിച്ചത് .

Next Story
Share it