പാചക വാതക വില വീണ്ടും വർധിപ്പിച്ചു

ന്യൂഡൽഹി: രാജ്യത്ത് പാചക വാതക വില വീണ്ടും കൂട്ടി. 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറുകളുടെ വില 42 രൂപ വർധിപ്പിച്ച് 3113.50 രൂപയാക്കി. പുതിയ വില ഇന്ന് മുതൽ പ്രാബല്യത്തിൽ വരും. ഗാർഹിക സിലിണ്ടറുകളുടെ വിലയിൽ മാറ്റമില്ല.ഡൽഹിയിൽ 19 കിലോഗ്രാമിന്റെ വാണിജ്യ സിലിണ്ടറുകളുടെ വില 42 രൂപ വർധിപ്പിച്ച് 3113.50 രൂപയായും, കൊൽക്കത്തയിൽ 53.50 രൂപ വർധിപ്പിച്ച് 3255.50 രൂപയായും ഉയർത്തി.
കൂടാതെ, 5 കിലോഗ്രാം എഫ്.ടി.എൽ (ഫ്രീ ട്രേഡ് എൽ.പി.ജി) സിലിണ്ടറുകളുടെ വില 11 രൂപ വർധിപ്പിച്ചു, 821.50 രൂപയാകും.പാചക വാതക പൂഴ്ത്തിവെപ്പിനെതിരെ നടപടികൾ തുടരുന്നതിനൊപ്പം, കരുതൽ ശേഖരത്തിലൂടെ ഇന്ധന സുരക്ഷ ശക്തിപ്പെടുത്തുന്നതിനും തടസ്സമില്ലാത്ത വിതരണം ഉറപ്പാക്കുന്നതിനും സർക്കാർ ശ്രമിച്ചുവരികയാണെന്ന് പെട്രോളിയം പ്രകൃതി വാതക മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ നേരത്തെ പറഞ്ഞിരുന്നു.
കരുതൽ ശേഖരത്തിന്റെ കാര്യത്തിൽ ഞങ്ങൾ പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണ്. കൂടാതെ എണ്ണ വിപണന കമ്പനികളോട് തങ്ങളുടെ പക്കൽ കുറഞ്ഞത് 30 ദിവസത്തെ എൽ.പി.ജി കരുതൽ ശേഖരം ഉണ്ടായിരിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെട്ടിട്ടുണ്ട്, അവർ അതിനായി ശ്രമിക്കുന്നുമുണ്ട്. അതുപോലെ തന്നെ ക്രൂഡ് ഓയിലിന്റെ കാര്യത്തിലും ഞങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും സുജാത ശർമ പറഞ്ഞു. നിലവിൽ ഇന്ധനക്ഷാമമില്ലെന്നും അവർ പറഞ്ഞു.
വല്ലാത്ത പരീക്ഷണം സി ബിസ് ഇ

