Kaumudi Plus

ഇന്ത്യയെ തകർക്കുന്നതിന് വിദേശത്തിരുന്ന് ആസൂത്രണം ചെയ്ത ഗൂഢാലോചന ;കോക്രോച്ച് പാര്‍ട്ടിക്കെതിരെ രാജീവ് ചന്ദ്രശേഖര്‍

ഇന്ത്യയെ തകർക്കുന്നതിന് വിദേശത്തിരുന്ന് ആസൂത്രണം ചെയ്ത ഗൂഢാലോചന ;കോക്രോച്ച് പാര്‍ട്ടിക്കെതിരെ രാജീവ് ചന്ദ്രശേഖര്‍
X

തിരുവനന്തപുരം: ഇന്ത്യയേയും നരേന്ദ്രമോദി സർക്കാരിനേയും തകർക്കാൻ ലക്ഷ്യമിട്ട് നിക്ഷിപ്ത താൽപ്പര്യക്കാരായ ചിലർ വിദേശത്തിരുന്ന് ആസൂത്രണം ചെയ്ത ഗൂഢാലോചനയാണ് കോക്രോച്ച് പാർട്ടിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

ഇന്ത്യയെയും Narendra Modi സർക്കാരിനെയും ലക്ഷ്യമിട്ട് നിക്ഷിപ്ത താല്പര്യക്കാരായ ചിലർ വിദേശത്തിരുന്ന് ആസൂത്രണം ചെയ്ത മറ്റൊരു ഗൂഢാലോചനയാണ് #CockroachParty. സോഷ്യൽ മീഡിയയിലൂടെ വ്യാജ വാർത്തകളും വിവരങ്ങളും പ്രചരിപ്പിച്ച് രാജ്യത്തെ അസ്ഥിരപ്പെടുത്താനുള്ള ഇവരുടെ ശ്രമത്തിന് നമ്മുടെ 'പ്രതിപക്ഷ പാർട്ടികളിലെ' ചിലരുടെ സഹായവുമുണ്ട്.

സോഷ്യൽ മീഡിയയും ബോട്ടുകളും എഐയുമൊക്കെ വ്യാപകമായി ദുരുപയോഗം ചെയ്യപ്പെടുന്ന ഈ കാലത്ത്, വ്യാജ വാർത്തകളും ആഖ്യാനങ്ങളും ചമച്ച് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് വലിയൊരു സുരക്ഷാ ഭീഷണിയാണ്. പുറമേയ്ക്ക് വളരെ സ്വാഭാവികമെന്ന് തോന്നിയേക്കാമെങ്കിലും, രാജ്യത്തിന്റെ സമാധാനവും സ്ഥിരതയും തകർക്കാൻ ലക്ഷ്യമിട്ടുള്ള ആസൂത്രിത നീക്കങ്ങളാണ് ഇവയെല്ലാം.

ഞാൻ എപ്പോഴും പറയാറുള്ളതുപോലെ, പ്രധാനമന്ത്രി നരേന്ദ്രമോദി ജിയുടെ നേതൃത്വത്തിൽ ഇന്ത്യ കൈവരിക്കുന്ന വളർച്ചയും നേട്ടങ്ങളും പല വിദേശ രാജ്യങ്ങൾക്കും അസ്വസ്ഥത ഉണ്ടാക്കുന്നുണ്ട്. അതുകൊണ്ടുതന്നെ, നമ്മുടെ മുന്നോട്ടുള്ള കുതിപ്പിന് തടയിടാൻ അവർ ഇനിയും പലവിധ തടസ്സങ്ങൾ സൃഷ്ടിച്ചുകൊണ്ടേയിരിക്കും.

കോവിഡ് മഹാമാരി മുതൽ റഷ്യ-ഉക്രെയ്ൻ യുദ്ധവും, യുഎസ്-ഇറാൻ സംഘർഷവും, ആഗോള ഊർജ്ജ പ്രതിസന്ധികളും, ചൈനീസ് കടന്നുകയറ്റവും വരെ ലോകത്തിലെ വൻശക്തികളെപ്പോലും ഉലച്ചുകളഞ്ഞ വലിയ പ്രതിസന്ധികളിലൂടെയാണ് കഴിഞ്ഞ കുറച്ചുകാലമായി ലോകം കടന്നുപോയത്. എന്നാൽ, ഈ കൊടുങ്കാറ്റുകൾക്കിടയിലും ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കാനും, നമ്മുടെ സമ്പദ്വ്യവസ്ഥയെ വളർച്ചയുടെ പാതയിൽ മുന്നോട്ട് നയിക്കാനും പ്രധാനമന്ത്രി മോദിജിയ്ക്ക് സാധിച്ചു.

ഇതാണ് യഥാർത്ഥ നേതൃത്വത്തിന്റെ കരുത്ത്. രാജ്യവും ലോകവും ഇത്തരം വലിയ വെല്ലുവിളികൾ നേരിടുമ്പോൾ നമ്മൾ ഒറ്റക്കെട്ടായി നിൽക്കുക എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.

ചില വിദേശ ശക്തികൾക്കോ, ഇവിടുത്തെ തരംതാണ പ്രതിപക്ഷ രാഷ്ട്രീയക്കാർക്കോ, കുറച്ചു മോദി വിരുദ്ധ കോമാളികൾക്കോ ഒന്നും തന്നെ എല്ലാ ഇന്ത്യക്കാർക്കും വേണ്ടി മെച്ചപ്പെട്ടൊരു ഭാവി കെട്ടിപ്പടുക്കാനുള്ള നമ്മുടെ ഒത്തൊരുമയെയും ദൃഢനിശ്ചയത്തെയും തളർത്താൻ കഴിയില്ല.

Next Story
Share it