കോക്രോച്ച് പാര്‍ട്ടി കൊച്ചിയിലും ? ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് മറൈന്‍ ഡ്രൈവില്‍ ഒത്തുചേരൽ

കൊച്ചി: കോക്രോച്ച് ജനതാ പാർട്ടിയുടെ (സിജെപി) സൗഹൃദ കൂട്ടായ്മ കൊച്ചിയിലും. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക്മറൈൻ ഡ്രൈവിൽ ഒത്തുചേരും എന്നാണ് ടെലഗ്രാം അക്കൗണ്ടിലെ പ്രചാരണം. യോഗത്തിന്റെ അജൻഡയും സന്ദേശത്തിലുണ്ട്. ആരാണ് സന്ദേശത്തിനു പിന്നിലെന്ന് വ്യക്തമല്ല. 'സിജെപി കോക്രോച്ച് ജനത പാർട്ടി സൗത്ത് ഇന്ത്യ കൊച്ചി മീറ്റപ്പ്' എന്ന തരത്തിലുള്ള പോസ്റ്റർ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. അതിലെ ക്യുആർ കോഡ് ഒരു ടെലഗ്രാം ഗ്രൂപ്പിലേക്കാണ് എത്തുന്നത്.സമാധാനപരമായ കൂടിക്കാഴ്ചയാണ് ഉദ്ദേശിക്കുന്നതെന്നാണ് സന്ദേശത്തിൽ പറയുന്നത്. പൊലീസ് അന്വേഷണം ആരംഭിച്ചു. തൊഴിലില്ലാത്ത യുവാക്കളെ പാറ്റകളോടു താരതമ്യപ്പെടുത്തിയ ചീഫ് ജസ്റ്റിസിന്റെ പരാമർശത്തെ പരിഹസിക്കാനാണ് പൂനെ സ്വദേശി അഭിജീത് ദീപ്‌കെ 'കോക്രോച്ച് ജനതാ പാർട്ടി' (സിജെപി) ആരംഭിച്ചത്.ആനുകാലിക രാഷ്ട്രീയ സംസ്‌കാരത്തെ ട്രോളുന്ന സാമൂഹിക മാധ്യമങ്ങളിലൂടെ ട്രോളുന്ന പ്ലാറ്റ്ഫോം എന്ന നിലയിലായിരുന്നു തുടക്കം. തുടർന്ന് 5 ദിവസം കൊണ്ട് ഇൻസ്റ്റയിൽ 1.85 കോടിയിലേറെ ഫോളോവേഴ്‌സിനെയാണ് സിജെപി നേടിയത്.

