Kaumudi Plus

മാസപ്പടി കേസിലെ ഇഡി അന്വേഷണം സ്റ്റേ ചെയ്യണം ;സിഎംആര്‍എല്‍ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

മാസപ്പടി കേസിലെ ഇഡി അന്വേഷണം സ്റ്റേ ചെയ്യണം ;സിഎംആര്‍എല്‍ ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍
X

കൊച്ചി: മാസപ്പടി കേസിലെ ഇഡിയുടെ അന്വേഷണം സ്റ്റേ ചെയ്യണമെന്ന ആവശ്യവുമായി സിഎംആർഎൽ നൽകിയ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഇന്ന് പരിഗണിക്കും. റെയ്ഡിലൂടെ കിട്ടിയ തെളിവുകൾ കോടതിക്ക് മുന്നിലെത്തിച്ച് സിഎംആർഎല്ലിന്റെ വാദങ്ങളെ പ്രതിരോധിക്കാനാണ് ഇഡി ശ്രെമിക്കുന്നത് .മുദ്രവച്ച കവറിൽ റെയ്ഡ് വിവരങ്ങൾ ഇ ഡി കോടതിയെ അറിയിക്കും. പരിശോധനക്കിടെ ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതും കോടതിയെ ബോധ്യപ്പെടുത്തും. അഞ്ചാമതായാണ് കേസ് ലിസ്റ്റ് ചെയ്തിരിക്കുന്നത്.

അഡീഷണൽ സോളിസിറ്റർ ജനറലായിരിക്കും ഇഡിക്ക് വേണ്ടി ഹാജരാകുക. ഡയറക്ടറേറ്റുമായി തീരുമാനിച്ചാണ് കേസിന്റെ മുന്നോട്ട് പോക്ക് ഇഡി തീരുമാനിച്ചത്.ഇ.ഡി ഉദ്യോഗസ്ഥരെ മർദ്ദിച്ച കേസിൽ ഒരാൾ കൂടി പിടിയിലായിട്ടുണ്ട്. എസ്.എഫ്.ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിജയ് എം.എൽനെ അഞ്ചുതെങ്ങിലെ വീട്ടിൽ നിന്നാണ് പൊലീസ് പിടികൂടിയത്. ഇതോടെ ഈ കേസിൽ അറസ്റ്റിലായവരുടെ എണ്ണം 25 ആയി.

Next Story
Share it