മുഖ്യമന്ത്രി ചർച്ച സജീവം ;രമേശ് ചെന്നിത്തല ഇന്ന് ഡൽഹിക്ക് ,ഹൈക്കമാന്‍ഡുമായി ചര്‍ച്ച നടത്തും

തിരുവനന്തപുരം :മുഖ്യമന്ത്രി ചർച്ചകൾ സജീവമായി നടക്കുന്നതിനിടെ രമേശ് ചെന്നിത്തല ഇന്ന് ഡൽഹിയിലേക്ക്. രാവിലെ ആറരയ്ക്ക് തിരുവനന്തപുരത്ത് നിന്ന് ഡൽഹിയിലേക്ക് തിരിച്ചു . കേരളത്തിലെ മുഖ്യമന്ത്രി ചർച്ചകൾക്കായി എഐസിസി നിരീക്ഷകർ നാളെ തിരുവനന്തപുരത്ത് വരാനിരിക്കെയാണ് രമേശ് ചെന്നിത്തല ഡൽഹിയിലേക്ക് പോകുന്നത്. മഹാരാഷ്ട്രയുടെ പിസിസി ചർച്ചകൾക്കായാണ് പോകുന്നതെന്നാണ് ചെന്നിത്തലയുടെ ഓഫീസ് അറിയിക്കുന്നത്. യാത് നേരത്തെ തീരുമാനിച്ചതാണെന്നുമാണ് വിശദീകരണം.എഐസിസി ജനറൽ കെ സി വേണുഗോപാൽ ഡൽഹിയിൽ തന്നെയാണ് തുടരുന്നത്. പാർട്ടിയിലെ സീനിയോറിറ്റിയും ഭരണ പരിചയവും സാമുദായിക പിന്തുണയും തനിക്ക് ഉണ്ട് എന്നാണ് രമേശ് ചെന്നിത്തലയുടെ അവകാശവാദം. നിയമസഭാ തെരഞ്ഞെടുപ്പിലെ വിജയത്തിന്റെ മുഴുവൻ അവകാശവും വിഡി സതീശനുമേൽ കെട്ടിവെക്കാനുള്ള ശ്രമങ്ങൾക്ക് തടയിടുകയമാണ് ഡൽഹി യാത്രയുടെ ലക്ഷ്യമെന്നാണ് ചെന്നിത്തലയുമായി അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന.

