Kaumudi Plus

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിജയിച്ചു;ഭൂരിപക്ഷത്തില്‍ ഇടിവ്

മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിജയിച്ചു;ഭൂരിപക്ഷത്തില്‍ ഇടിവ്
X

തിരുവനന്തപുരം: കേരള നിയമസഭ തെരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ് വി ഡി സതീശനും വിജയിച്ചു. ധർമ്മടം മണ്ഡലത്തിൽ 19, 247 വോട്ടുകൾക്കാണ് പിണറായി വിജയൻ വിജയിച്ചത്. വോട്ടെണ്ണലിന്റെ ഒരുഘട്ടത്തിൽ കുറേ റൗണ്ട് പിന്നിലായ ശേഷമാണ് പിണറായി വിജയിച്ചു കയറുന്നത്. കോൺഗ്രസിന്റെ യുവ സ്ഥാനാർത്ഥി വി പി അബ്ദുൾ റഷീദാണ് പിണറായി വിജയനെ വിറപ്പിച്ചത്.2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ നിന്ന് 50,123 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് പിണറായി വിജയൻ വിജയിച്ചത്. കഴിഞ്ഞ തവണത്തേതിനേക്കാൾ 30,876 വോട്ടുകളുടെ കുറവാണ് ഇത്തവണ ഭൂരിപക്ഷത്തിൽ പിണറായി വിജയന് കുറഞ്ഞത്. യുഡിഎഫിന്റെ കടുത്ത പോരാട്ടത്തിൽ വിയർത്താണ് പിണറായി വിജയിച്ചു കയറുന്നത്. 2016 ൽ 36,905 വോട്ടുകളുമായിരുന്നു പിണറായി വിജയന്റെ ഭൂരിപക്ഷം.പറവൂർ മണ്ഡലത്തിൽ നിന്നും നിലവിലെ പ്രതിപക്ഷ നേതാവ് വിഡി സതീശനും വിജയിച്ചു. സിപിഐയുടെ ഇ ടി ടൈസൺ മാസ്റ്ററെ 20,600 വോട്ടുകൾക്കാണ് വി ഡി സതീശൻ പരാജയപ്പെടുത്തിയത്. വോട്ടെണ്ണലിന്റെ ഒരു ഘട്ടത്തിൽ വിഡി സതീശനും പിന്നിൽപ്പോയിരുന്നു. 2021 ലെ നിയമസഭ തെരഞ്ഞെടുപ്പിൽ വി ഡി സതീശൻ 21,301 വോട്ടുകൾക്കാണ് വിജയിച്ചിരുന്നത്. കഴിഞ്ഞ തവണത്തേതിനേക്കാൾ 701 വോട്ടുകളാണ് വിഡി സതീശന് ഭൂരിപക്ഷത്തിൽ കുറഞ്ഞത്.

Next Story
Share it