Kaumudi Plus

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായി ചന്ദ്രൻ തില്ലങ്കേരി

വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സ്പെഷ്യൽ പ്രൈവറ്റ് സെക്രട്ടറിയായി ചന്ദ്രൻ തില്ലങ്കേരി
X

തിരുവനന്തപുരം: കോൺഗ്രസ് നേതാവ് ചന്ദ്രൻ തില്ലങ്കേരിയെ വൈദ്യുതി മന്ത്രി സണ്ണി ജോസഫിന്റെ സ്‌പെഷൽ പ്രൈവറ്റ് സെക്രട്ടറിയായി നിയമിക്കാൻ തീരുമാനം.ബെന്നി തോമസ് രാജിവെച്ച ഒഴിവിലാണ് പുതിയ നിയമനം. ബന്ധുനിയമന വിവാദത്തെത്തുടർന്നാണ് ബെന്നി തോമസ് രാജിവെച്ചത്.ചന്ദ്രൻ തില്ലങ്കേരിയുടെ നിയമനത്തിന് മുഖ്യമന്ത്രിയുടെ ഓഫീസ് അംഗീകാരം നൽകി. കെപിസിസി സെക്രട്ടറിയായ ചന്ദ്രൻ തില്ലങ്കേരി നിയമസഭ തെരഞ്ഞെടുപ്പിൽ കണ്ണൂരിലെ മട്ടന്നൂർ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്നു .

ഇടതു ശക്തികേന്ദ്രമായ മട്ടന്നൂരിൽ ഇത്തവണ സിപിഎം സ്ഥാനാർത്ഥിയുടെ ഭൂരിപക്ഷം പതിനാലായിരമാക്കി കുറയ്ക്കാൻ ചന്ദ്രൻ തില്ലങ്കേരിക്ക് കഴിഞ്ഞിരുന്നു.നേരത്തെ സണ്ണി ജോസഫിന്റെ സഹോദരി ഭർത്താവ് ബെന്നി തോമസിനെ സ്‌പെഷൽ പിഎസ് ആയി നിയമിച്ചത് വലിയ വിവാദമായി മാറിയിരുന്നു. തുടർന്നാണ് ബെന്നി തോമസ് രാജിവെച്ചൊഴിഞ്ഞത്. ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്‌നങ്ങളും ഉണ്ടായിരുന്നില്ലെന്നും രാജി അദ്ദേഹത്തിന്റെ സ്വന്തം തീരുമാനമാണെന്നും മന്ത്രി സണ്ണി ജോസഫ് പ്രതികരിച്ചിരുന്നു.

Next Story
Share it