Kaumudi Plus

കവടിയാറിൽ വാഹനാപകടം ;കാർ ഫുട്പാത്തിലേക്ക് ഇരച്ചുകയറി,കാൽനടയാത്രികയായ യുവതി മരിച്ചു

കവടിയാറിൽ വാഹനാപകടം ;കാർ ഫുട്പാത്തിലേക്ക് ഇരച്ചുകയറി,കാൽനടയാത്രികയായ യുവതി മരിച്ചു
X

തിരുവനന്തപുരം: കവടിയാറിൽ വാഹനങ്ങൾ കൂട്ടിയിടിച്ച് നിരവധി പേർക്ക് പരിക്കേറ്റു. നാലു കാറും രണ്ട് ബൈക്കുമാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഒരു യുവതി മരിച്ചു.പാലക്കാട് സ്വദേശി നൗഷിക (24) ആണ് മരിച്ചത്. ഭർത്താവ് ആഷിക്കിനും പരിക്കേറ്റിട്ടുണ്ട്. ഫുട്പാത്തിലൂടെ നടന്നുപോകുകയായിരുന്ന രണ്ടുപേരെയും കാർ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു എന്നാണ് വിവരം.അപകടത്തിൽ ഏഴു പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. അമിതവേഗതയിലെത്തിയ കാർ നിയന്ത്രണം വിട്ട് ഫുട്പാത്തിലേക്ക് ഇടിച്ചുകയറുകയും പിന്നീട് മറ്റു വാഹനങ്ങളിൽ ഇടിക്കുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞു.

Next Story
Share it