Kaumudi Plus

പിണറായി വിജയനെ കെട്ടിപ്പിടിക്കാനാവില്ല ;ഇന്ത്യാസഖ്യ യോഗത്തിലെ പ്രസംഗം പുറത്തുവിട്ട് രാഹുല്‍

പിണറായി വിജയനെ കെട്ടിപ്പിടിക്കാനാവില്ല ;ഇന്ത്യാസഖ്യ യോഗത്തിലെ പ്രസംഗം പുറത്തുവിട്ട് രാഹുല്‍
X

ന്യൂഡൽഹി: . പിണറായി വിജയനെ കെട്ടിപ്പിടിക്കാനാവില്ലെന്നും ഓരോ പാർട്ടിക്കും അവരുടെതായ നിലനിൽപ്പ് ഉണ്ടെന്നും ഇന്ത്യ എന്ന ആശയം പ്രതിരോധത്തിലാകുമ്പോൾ പ്രതിപക്ഷം ഒറ്റക്കെട്ടാകുമെന്നും രാഹുൽ ഗാന്ധി . കഴിഞ്ഞ ദിവസം നടന്ന ഇന്ത്യ സഖ്യ യോഗത്തിലെ പ്രസംഗത്തിലൂടെയാണ് രാഹുൽ വ്യക്തമാക്കിയത് . ജൂൺ എട്ടിന് നടന്ന ഇന്ത്യാ സഖ്യയോഗത്തിൽ രാഹുലിനെതിരെ ഇടതുപാർട്ടികൾ രംഗത്തെത്തിയിരുന്നു.

നേരത്തെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയിൽ എന്തുകൊണ്ട് മുഖ്യമന്ത്രി പിണറായി വിജയനെ ഇഡി അറസ്റ്റ് ചെയ്യുന്നില്ലെന്ന് രാഹുൽ ഗാന്ധി ചോദിച്ചിരുന്നു. രാഹുൽ ഗാന്ധിയുടെ ഈ പരാമർശം അപലപനീയമാണെന്ന് ഇന്ത്യാ സഖ്യയോഗത്തിൽ പങ്കെടുത്ത സിപിഎം പ്രതിനിധി ജോൺബ്രിട്ടാസ് ചൂണ്ടിക്കാട്ടിയിരുന്നു.

രാഹുൽ ഗാന്ധിയുടെ ഇത്തരം പരാമർശം ഇന്ത്യസഖ്യത്തിന്റെ കെട്ടുറപ്പിനെ ബാധിക്കുമെന്നും ബ്രിട്ടാസ് യോഗത്തിൽ അറിയിച്ചു. യോഗത്തിൽ സിപിഐ ദേശീയ സെക്രട്ടറി ഡി രാജയും രാഹുൽ ഗാന്ധിക്കെതിരെ രംഗത്തെത്തിയിരുന്നു. ഇന്ത്യയിലെ ഇടുതപക്ഷം ഇടതുപക്ഷമല്ലാതായി മാറിയെന്ന പരാമർശം ശരിയായില്ലെന്ന് ഡി രാജ യോഗത്തിൽ ചൂണ്ടിക്കാട്ടി.

യോഗത്തിൽ നടത്തിയ പ്രസംഗത്തിന്റെ പൂർണഭാഗം രാഹുൽ ഗാന്ധി സോഷ്യൽ മീഡിയയിൽ പങ്കുവച്ചു. കോൺഗ്രസ് എല്ലാ സംസ്ഥാനങ്ങളിലും ഉള്ള പാർട്ടിയാണ്. അതുകൊണ്ടുതന്നെ സംസ്ഥാനങ്ങളിലേക്ക് വരുമ്പോൾ സംസ്ഥാന രാഷ്ട്രീയത്തിൽ ഊന്നിനിന്നുകൊണ്ട് സംസാരിക്കേണ്ടിവരും. അതിൽ നിന്ന് മാറി നിൽക്കാൻ കഴിയില്ല. പിണറായിയുമായി രാഷ്ട്രീയ പോരാട്ടം ഉണ്ട്. അത് തുടരുകതന്നെ ചെയ്യുമെന്ന് രാഹുൽ പ്രസംഗത്തിൽ പറയുന്നു.

Next Story
Share it