Kaumudi Plus

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ;രണ്ടാം ഘട്ടം ഇന്നുമുതൽ

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനം ;രണ്ടാം ഘട്ടം ഇന്നുമുതൽ
X

ന്യൂഡൽഹി: പാർലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന്റെ രണ്ടാം ഘട്ടം ഇന്നാരംഭിക്കും. ലോക്സഭാ സ്പീക്കർ ഓം ബിർളയ്ക്കെതിരായ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയം ഉൾപ്പെടെ സമ്മേളനത്തെ ചൂടുപിടിപ്പിക്കും. പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇന്ത്യൻ നിലപാടുൾപ്പെടെയുള്ള വിഷയങ്ങൾ പാർലമെന്റിൽ ചർച്ചയാകും.പശ്ചിമേഷ്യൻ സംഘർഷത്തിൽ വിദേശകാര്യ മന്ത്രി എസ്. ജയ്ശങ്കർ ബജറ്റ് സമ്മേളനത്തിൽ പാർലമെന്റിൽ പ്രസ്താവന നടത്തും. ലോക്‌സഭയുടെ പുതുക്കിയ ബിസിനസ് പട്ടികയിൽ പശ്ചിമേഷ്യൻ സംഭവവികാസങ്ങളും സംഘർഷത്തോടുള്ള ഇന്ത്യയുടെ പ്രതികരണവും വിശദീകരിക്കുന്നതായിരിക്കും പ്രസ്താവന. ഇറാനെതിരെ ഇസ്രയേൽ, അമേരിക്ക സഖ്യം നടത്തുന്ന സൈനിക നീക്കവും, പശ്ചിമേഷ്യയിലെ സംഘർഷങ്ങളും ഉണ്ടാക്കിയ പ്രാദേശികമായ പ്രശ്‌നങ്ങൾ ഇന്ത്യയ്ക്ക് ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ സംബന്ധിച്ച ആശങ്കകൾ ശക്തമാകുന്നതിനിടെയാണ് പ്രതികരണം.എന്നാൽ, പശ്ചിമേഷ്യൻ വിഷയത്തിൽ വിശദമായ ചർച്ച വേണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്. ആഗോള ഊർജ്ജ വിപണികളിൽ സംഘർഷം ഉണ്ടാക്കിയ പ്രതിസന്ധി, പ്രാദേശിക സുരക്ഷ എന്നിവയിൽ വിശദമായ ചർച്ച വേണമെന്നാണ് പ്രതിപക്ഷത്തിന്റെ നിലപാട്.

Next Story
Share it