ബ്രിട്ടീഷ് കാലത്തെ വി ഐ പി സംസ്കാരം ;മുഖ്യമന്ത്രി കസേരയില്‍ വെള്ള ടവല്‍ ഇടുന്ന രീതി ഒഴിവാക്കി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്

ചെന്നൈ: ബ്രിട്ടീഷ് കാലത്തെ വിഐപി സംസ്‌കാരത്തിന്റെ ഭാഗമായി മുഖ്യമന്ത്രി കസേരയിൽ വെള്ള ടവൽ ഇടുന്ന രീതി ഒഴിവാക്കി തമിഴ്‌നാട് മുഖ്യമന്ത്രി വിജയ്. കാലാവസ്ഥ പ്രവർത്തക ലിസി പ്രിയ കങ്കുജ അഭ്യർഥന മാനിച്ചാണ് മുഖ്യമന്ത്രിയുടെ നടപടി.മുഖ്യമന്ത്രി വിജയ് വെള്ള ടവൽ വിരിയുള്ള കസേരയിൽ ഇരിക്കുന്ന ചിത്രം പങ്കുവച്ച് ഇത് ഇന്ത്യയുടെ സംസ്‌കാരമല്ലെന്നും മുഖ്യമന്ത്രിമാർ ഇന്ത്യയിലെ വിഐപിമാരാണെന്ന കാര്യം എല്ലാവർക്കും അറിയാമെന്നും ലിസി പ്രിയ എക്സിൽ കുറിച്ചിരുന്നു.എന്നാൽ മന്ത്രിമാർ മുതൽ താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥർ വരെ കസേരയിൽ ഇത്തരം വെള്ള ടവൽ കാണാം. താങ്കൾക്ക് ഇക്കാര്യത്തിൽ മാറ്റത്തിന് തുടക്കം കുറിക്കാൻ കഴിയുമെന്നും ലിസിപ്രിയ കുറിച്ചു. പോസ്റ്റ് ശ്രദ്ധയിൽപ്പെട്ട വിജയ് 24 മണിക്കുറിനുള്ളിൽ തന്നെ ടവൽ സംസ്‌കാരം ഉപേക്ഷിച്ചതായി അറിയിച്ചു.വീട്ടമ്മമാർക്കുള്ള 'മകളിൻ ഉരുമൈ തുകൈ' പദ്ധതി പ്രകാരമുള്ള 1000 രൂപയുടെ പ്രതിമാസ സഹായം ഉടൻ വിതരണം ചെയ്യുമെന്നു വിജയ് പ്രഖ്യാപിച്ചു. മേയ് മാസത്തെ തുക ഉപഭോക്താക്കളുടെ അക്കൗണ്ടിൽ നിക്ഷേപിക്കാൻ നിർദേശിച്ചിട്ടുണ്ട്. തെരഞ്ഞെടുപ്പു പ്രഖ്യാപനത്തിനു മുൻപായി ഏപ്രിൽ വരെയുള്ള 3 മാസത്തെ തുകയും വേനൽക്കാല സ്‌പെഷലായി 2,000 രൂപയുമടക്കം 5,000 രൂപ ഡിഎംകെ സർക്കാർ ഉപഭോക്താക്കളുടെ അക്കൗണ്ടുകളിൽ നിക്ഷേപിച്ചിരുന്നു.
മുൻ സർക്കാരിന്റെ കാലത്തു വിദ്യാർഥികൾക്കായി നടപ്പിലാക്കിയ പുതുമൈ പെൺ, തമിഴ് പുതൽവൻ തുടങ്ങിയ ധനസഹായ പദ്ധതികൾ തുടരുമെന്നു മുഖ്യമന്ത്രി പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പദ്ധതികളിൽ വിദ്യാർഥികൾക്കു പ്രതിമാസം നൽകേണ്ട 1,000 രൂപയും വിതരണം ചെയ്യാൻ നടപടികളെടുത്തിട്ടുണ്ട്.

