Kaumudi Plus

ചിന്നു പാപ്പുവിന്റെ ആൺസുഹൃത്തും ആത്മഹത്യ ചെയ്തു: വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Boyfriend of social media influencer Chinnu Pappu, who died by suicide, found dead in bedroom at home

ചിന്നു പാപ്പുവിന്റെ ആൺസുഹൃത്തും ആത്മഹത്യ ചെയ്തു: വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിമരിച്ച നിലയിൽ
X

കാസർകോട്: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറായ ചിന്നു പാപ്പു (രേഷ്മ) യുടെ ആത്മഹത്യയ്ക്ക് പിന്നാലെ അവരുടെ ആൺസുഹൃത്തിനെയും മരിച്ച നിലയിൽ കണ്ടെത്തി.

കാസർകോട് ചൗക്കി സ്വദേശിയായ സന്ദേശ് (29) ആണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പ്രാഥമിക പരിശോധന നടത്തിയ ശേഷം മൃതദേഹം ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

ഫെബ്രുവരി 9നാണ് ചിന്നു പാപ്പു കൂഡ്ലു ആസാദ് നഗറിലെ വാടകവീട്ടിൽ തൂങ്ങിമരിച്ചത്. സംഭവത്തിനു ശേഷം ആൺസുഹൃത്തായ സന്ദേശിനെ കാസർകോട് ടൗൺ പൊലീസ് ചോദ്യം ചെയ്തിരുന്നു. എന്നാൽ, പിന്നീട് അദ്ദേഹത്തെ വിട്ടയച്ചു. ഭർത്താവുമായി വേർപിരിഞ്ഞിരുന്ന ചിന്നു ഏറെനാളായി സന്ദേശിനൊപ്പം കാസർകോട് ആസാദ് നഗറിലെ വാടകവീട്ടിൽ താമസിച്ചുവരികയായിരുന്നു.

സന്ദേശുമായുള്ള തർക്കങ്ങളാണ് ചിന്നുവിന്റെ ആത്മഹത്യയ്ക്ക് കാരണമെന്ന ആരോപണം ഉയർന്നിരുന്നു. ചിന്നുവിന്റെ കുടുംബവും മരണത്തിൽ ദുരൂഹത ഉന്നയിച്ചിരുന്നു. ഇതിനെ തുടർന്നാണ് പൊലീസ് സന്ദേശിനെ ചോദ്യം ചെയ്തത്. അന്വേഷണം പൂർത്തിയാകുന്നതിന് മുമ്പ് തന്നെ ഇപ്പോൾ സന്ദേശും ആത്മഹത്യ ചെയ്തിരിക്കുന്നത് ദുഃഖകരമായ സംഭവമാണ്.

Tags:
Next Story
Share it