Kaumudi Plus

കര്‍ണാടക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയി ബി കെ ഹരിപ്രസാദ്

കര്‍ണാടക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ആയി ബി കെ ഹരിപ്രസാദ്
X

ബംഗലൂരു: കർണാടകയിൽ പുതിയ പിസിസി അധ്യക്ഷൻ ആയി മുതിർന്ന കോൺഗ്രസ് നേതാവ് ബി കെ ഹരിപ്രസാദ് നിയമിതനായി .ഡി കെ ശിവകുമാർ മുഖ്യമന്ത്രിയായതിന് പിന്നാലെയാണ് ഹൈക്കമാൻഡ് ഇത്തരത്തിൽ നിയമനം നടത്തിയത് . ഡി കെ ശിവകുമാർ കർണാടക കോൺഗ്രസ് സംസ്ഥാന അധ്യക്ഷസ്ഥാനം ഒഴിഞ്ഞു .സംസ്ഥാന സർക്കാരിലെ അധികാര കൈമാറ്റത്തിനൊപ്പം പാർട്ടിയുടെ സംഘടനാ സംവിധാനത്തിലും നിർണ്ണായകമായ മാറ്റങ്ങൾ കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് സുപ്രധാനമായ നിയമനം.

വരാനിരിക്കുന്ന രാഷ്ട്രീയ വെല്ലുവിളികൾ നേരിടുന്നതിന് താഴെത്തട്ടുമുതൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിലും വിവിധ വിഭാഗങ്ങളെ ഏകോപിപ്പിക്കുന്നതിലും ഹരിപ്രസാദ് നിർണ്ണായക പങ്കുവഹിക്കുമെന്ന് പാർട്ടി ദേശീയ നേതൃത്വം കണക്കുകൂട്ടുന്നു.മുഖ്യമന്ത്രിയാകുന്ന ഡി കെ ശിവകുമാർ സ്ഥാനമൊഴിയുന്നതോടെ, മുതിർന്ന നേതാവ് സതീഷ് ജാർക്കിഹോളി അടക്കം നിരവധി പേരുകൾ കർണാടക പിസിസി പ്രസിഡന്റ് പദവിയിലേക്ക് ഉയർന്നു കേട്ടിരുന്നു. തന്റെ അനുയായി പ്രസിഡന്റ് പദവിയിൽ വേണമെന്ന് മുഖ്യമന്ത്രി സ്ഥാനമൊഴിഞ്ഞ സിദ്ധരാമയ്യ ആവശ്യപ്പെട്ടതായും റിപ്പോർട്ടുകളുണ്ടായിരുന്നു. 72 കാരനായ ഹരിപ്രസാദ്, രാജ്യസഭയിലും കർണാടക ലെജിസ്ലേറ്റീവ് കൗൺലിലും അംഗമായിരുന്നിട്ടുണ്ട്. എഐസിസിയിലും നിരവധി ചുമതലകൾ വഹിച്ചിട്ടുണ്ട്.

Next Story
Share it