സ്‌കൂളുകള്‍ക്കും ആരാധനായലയങ്ങള്‍ക്കും സമീപം മാംസം,മത്സ്യം വില്പന നിരോധനവുമായി ബിഹാര്‍ സര്‍ക്കാര്‍

പട്‌ന: ബിഹാറിൽ സർക്കാർ സ്‌കൂളുകൾക്കും ആരാധനായലയങ്ങൾക്കും സമീപം മാംസം, മത്സ്യം എന്നിവയുടെ വിൽപ്പന നിരോധിക്കാൻ തീരുമാനം. ശുചിത്വം നിലനിർത്തുന്നതിന്റെ ഭാഗമായാണ് മതസ്ഥാപനങ്ങൾക്കും തിരക്കേറിയ പൊതുഇടങ്ങൾക്കും സമീപം മത്സ്യവും മാംസവും തുറന്നുവച്ചു വിൽക്കുന്നതു നിരോധിക്കാൻ തീരുമാനിച്ചതെന്ന് ബിഹാർ ഉപമുഖ്യമന്ത്രി വിജയ് കുമാർ സിൻഹ പറഞ്ഞു.
മികച്ച ആരോഗ്യം, കുട്ടികൾക്കിടയിലെ അക്രമ പ്രവണതകൾ തടയുക എന്നീ ആവശ്യങ്ങൾക്കായി വിദ്യാഭ്യാസ-മത സ്ഥാപനങ്ങൾക്ക് സമീപം മത്സ്യ-മാംസാദികൾ വിൽക്കുന്നത് നിരോധിക്കും. ഭക്ഷണത്തിന്റെ കാര്യത്തിൽ ഞങ്ങൾക്ക് ഒരു പ്രശ്‌നവുമില്ല. പക്ഷേ, സാമൂഹിക ഇടപെടലും വൃത്തി പാലിക്കുന്നുണ്ടെന്നും ആരുടേയും വികാരങ്ങൾ വ്രണപ്പെടുന്നില്ലെന്നും പരിസ്ഥിതി മലിനമാകുന്നില്ലെന്ന് ഉറപ്പാക്കാനും കർശന നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നു വിജയ് കുമാർ സിൻഹ കൂട്ടിച്ചേർത്തു.

