Kaumudi Plus

നിയമസഭാ തെരഞ്ഞെടുപ്പ് ;വീട്ടില്‍ വോട്ട്' ഇന്നുമുതല്‍

നിയമസഭാ തെരഞ്ഞെടുപ്പ് ;വീട്ടില്‍ വോട്ട് ഇന്നുമുതല്‍
X

തിരുവനന്തപുരം: സംസ്ഥാനത്തെ 85 വയസിന് മുകളിലുള്ളവർക്കും 40 ശതമാനത്തിലധികം ഭിന്നശേഷിയുള്ളവർക്കുമുള്ള 'വീട്ടിൽ വോട്ട്' ഇന്നുമുതൽ (തിങ്കളാഴ്ച) മുതൽ ഏപ്രിൽ നാലുവരെ. ബിഎൽഒമാർ വഴി മുൻകൂട്ടി അപേക്ഷ സമർപ്പിച്ചവർക്കാണ് വോട്ട് ചെയ്യാനാവുക. മൊബൈൽ പോളിങ് ടീമിന്റെ സഹായത്തോടെയാണിത് നടത്തുന്നത്.പോളിങ് ഓഫീസർ, രണ്ട് അസിസ്റ്റന്റുമാർ, മൈക്രോ ഒബ്‌സർവർ, വിഡിയോഗ്രാഫർ, പൊലീസ് എന്നിവരടങ്ങുന്ന സംഘമാണ് വീട്ടിലെത്തുക. പാർട്ടികളുടെ ബൂത്ത് ഏജന്റുമാരും ഒപ്പമുണ്ടാകണം.പോളിങ് സംഘം വീട്ടിൽ എത്തുന്ന തീയതിയും സമയവും മുൻകൂട്ടി അറിയിക്കും. ആദ്യ അവസരത്തിൽ വോട്ടറില്ലെങ്കിൽ രണ്ടാം അവസരത്തിന് തീയതിയും സമയവും നിശ്ചയിക്കും. നിയോജക മണ്ഡലാടിസ്ഥാനത്തിൽ ഹോം വോട്ടിന് അർഹരായവരുടെ പട്ടിക രാഷ്ട്രീയ പാർട്ടിക്കും സ്ഥാനാർഥികൾക്കും നൽകും.

Next Story
Share it