Kaumudi Plus

നിയമസഭാ തെരഞ്ഞെടുപ്പ് ; കേരളം നാളെ വിധിയെഴുതും ;ഇന്ന് നിശബ്ദ പ്രചാരണം

നിയമസഭാ തെരഞ്ഞെടുപ്പ് ; കേരളം നാളെ വിധിയെഴുതും ;ഇന്ന് നിശബ്ദ പ്രചാരണം
X

തിരുവനന്തപുരം: സംസ്ഥാനത്ത് പരസ്യപ്രചാരണം അവസാനിച്ചു. മൂന്നുമുന്നണികളും പ്രതീക്ഷപുലർത്തുന്ന വിധിയെഴുത്താണ് നാളെ.തെരഞ്ഞെടുപ്പിന് ഇനി മണിക്കൂറുകൾ മാത്രം അവശേഷിക്കെ വോട്ടർമാരുടെ മനസ്സ് നേരിട്ട് കീഴടക്കാനുള്ള അവസാനവട്ട തന്ത്രങ്ങളിലാണ് സ്ഥാനാർഥികളും നേതാക്കളും. കേരളത്തെ രാഷ്ട്രീയച്ചൂടിലാക്കിയ മൂന്നാഴ്ച പിന്നിട്ട് ഇന്ന് നിശബ്ദ പ്രചാരണ ദിനം. ഇന്ന് പരമാവധി വോട്ടർമാരെ നേരിട്ട് കണ്ട് വോട്ട് ഉറപ്പിക്കാനുള്ള അവസാന ശ്രമത്തിലാണ് സ്ഥാനാർഥികൾ. നിശബ്ദപ്രചാരണത്തിനുശേഷം വ്യാഴാഴ്ച കേരളം വിധിയെഴുതും. മെയ് നാലിനാണ് വോട്ടെണ്ണൽ.കേരളം നാളെ വിധിയെഴുതുമ്പോൾ 140 മണ്ഡലങ്ങളിലായി 30,495 ബൂത്തുകളിലാണു വോട്ടെടുപ്പ്. 883 സ്ഥാനാർഥികളാണു മത്സരിക്കുന്നത്. രാവിലെ 7 മുതൽ വൈകിട്ട് 6 വരെയാണു വോട്ടെടുപ്പ്. 53,984 സർവീസ് വോട്ടർമാർ ഉൾപ്പെടെ 2,71,96,936 സമ്മതിദായകരാണുള്ളത്. പോളിങ് സാധനങ്ങളുടെ വിതരണം ഇന്നു രാവിലെ 43 കേന്ദ്രങ്ങളിൽ ആരംഭിക്കും. 1.46 ലക്ഷം ഉദ്യോഗസ്ഥരെ നിയോഗിച്ചിട്ടുണ്ട്. പ്രശ്നബാധിത ബൂത്തുകൾ 2040 ആണ്. ചൊവ്വാഴ്ച രാവിലത്തെ കണക്കനുസരിച്ച് ഹോം വോട്ടിങ് 98 ശതമാനം പൂർത്തിയാക്കി.

Next Story
Share it