Kaumudi Plus

നിയമസഭാ തെരഞ്ഞെടുപ്പ് ;പ്രചാരണം ഊർജ്ജിതം, ആവേശകൊടുമുടിയിൽ മുന്നണികൾ

നിയമസഭാ തെരഞ്ഞെടുപ്പ് ;പ്രചാരണം ഊർജ്ജിതം, ആവേശകൊടുമുടിയിൽ   മുന്നണികൾ
X

തിരുവനന്തപുരം: കേരളം പോളിങ് ബൂത്തിലേക്ക് എത്താൻ ഇനി ഒമ്പതു ദിവസം മാത്രം ശേഷിക്കെ നിയമസഭ തെരഞ്ഞെടുപ്പിന്റെ പ്രചാരണം ശക്തമാക്കി മുന്നണികൾ . പ്രമുഖ നേതാക്കളെയും താരപ്രചാരകരെയും എല്ലാം അണിനിരത്തി തെരഞ്ഞെടുപ്പിന്റെ ആവേശം വാനോളമുയർത്തുകയാണ് മുന്നണികൾ.വടക്കൻ കേരളത്തിൽ യുഡിഎഫിന് ആവേശമായി രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട് എത്തും. കണ്ണൂർ, കോഴിക്കോട് ജില്ലകളിലെ തെരഞ്ഞെടുപ്പ് പ്രചാരണ യോഗങ്ങളിൽ രാഹുൽഗാന്ധി സംബന്ധിക്കും. രാവിലെ 10 ന് കണ്ണൂർ പൊലീസ് മൈതാനിയിൽ നടക്കുന്ന തെരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കും. ജില്ലയിലെ 11 യുഡിഎഫ് സ്ഥാനാർത്ഥികളും യോഗത്തിൽ പങ്കെടുക്കും.

കണ്ണൂരിലെ പൊതുയോഗത്തിനു ശേഷം രാഹുൽഗാന്ധി കോഴിക്കോട്ടേക്ക് പോകും. കോഴിക്കോട് ജില്ലയിൽ പേരാമ്പ്ര, ബാലുശ്ശേരി മണ്ഡലങ്ങളിലെ യോഗങ്ങളിൽ പങ്കെടുക്കും. ബാലുശ്ശേരി മുതൽ നന്മണ്ട വരെ ഇന്ദിരാ ഗ്യാരണ്ടി ബസ്സിൽ സഞ്ചരിക്കും. എൽഡിഎഫിന് വോട്ടു തേടി സിപിഎം പി ബി അംഗം മറിയം ധാവ്‌ളെ ഇന്ന് മലബാറിലെത്തും. എൻഡിഎ സ്ഥാനാർത്ഥികൾക്ക് വോട്ടുതേടി നടി ഖുശ്ബുവും കോഴിക്കോടെത്തുന്നുണ്ട്.മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് പ്രചാരണത്തിനെത്തും. ത്രികോണ പോരാട്ടം നടക്കുന്ന നേമം, വട്ടിയൂർക്കാവ്, കഴക്കൂട്ടം മണ്ഡലങ്ങളിൽ പിണറായി വിജയൻ പ്രചാരണയോഗങ്ങളിൽ സംബന്ധിക്കും. എസ്ഡിപിഐ ബന്ധത്തിൽ രാഷ്ട്രീയ വിവാദം നിലനിൽക്കവെ, മുഖ്യമന്ത്രി പിണറായി വിജയൻ നിലപാട് വ്യക്തമാക്കുമോയെന്ന് രാഷ്ട്രീയ കേരളം ഉറ്റുനോക്കുകയാണ്.

Next Story
Share it