പശ്ചിമ ബംഗാളിലെ പൂർവ ബർദ്വാൻ ജില്ലയിലെ സ്വകാര്യ റെസിഡൻഷ്യൽ മദ്രസയിലെ നൂറോളം വിദ്യാർത്ഥികളെ ഭക്ഷ്യവിഷ ബാധ ഏറ്റതിനെത്തുടർന്നു ആശുപത്രിയിൽ പ്രവേശിപ്പിച്ചു .

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ പൂർവ ബർദ്വാൻ ജില്ലയിലെ സ്വകാര്യ റെസിഡൻഷ്യൽ മദ്രസയിലെ നൂറോളം വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷ ബാധയേറ്റു .
ഓസ്ഗ്രാമിലെ പിച്കുരി നവാബിയ മദ്രസയിലെ വിദ്യാർത്ഥികളെയാണ് ആശുപത്രിയിൽപ്രവേശിപ്പിച്ചത് .
ശനിയാഴ്ച രാവിലെയോടെയാണ് അസുഖം ആദ്യമായി റിപ്പോർട്ട് ചെയ്തത്. ഏകദേശം 7-8 വിദ്യാർത്ഥികൾക്കാണ് ആദ്യം വയറുവേദന, ഛർദി, വയറിളക്കം തുടങ്ങിയ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്.
പിന്നീട് രോഗം ബാധിച്ച വിദ്യാർത്ഥികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചു. മദ്രസ അധികൃതർ ആദ്യം കുട്ടികളെ ഗുസ്കാര പ്രൈമറി ഹെൽത്ത് സെൻററിലേക്ക് മാറ്റിയെങ്കിലും രാത്രിയോടെ കൂടുതൽ ചികിത്സയ്ക്കായി അവരെ ബർദ്വാൻ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.കുട്ടികൾ അപകടനില തരണം ചെയ്തതായി അറിയിക്കുന്നു .
Next Story

