Kaumudi Plus

രാജ്യത്തെ എല്ലാ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും കാരണം ആര്‍എസ്എസും ബിജെപിയുമെന്ന് ഖാര്‍ഗെ

രാജ്യത്തെ എല്ലാ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും കാരണം ആര്‍എസ്എസും ബിജെപിയും ആണെന്നും ഖാര്‍ഗെ ആരോപിച്ചു. ആര്‍എസ്എസിനെ നിരോധിക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം എന്നും അദ്ദേഹം വ്യക്തമാക്കി

രാജ്യത്തെ എല്ലാ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും കാരണം ആര്‍എസ്എസും ബിജെപിയുമെന്ന് ഖാര്‍ഗെ
X

ന്യൂഡല്‍ഹി : ആര്‍എസ്എസിനെ നിരോധിക്കണമെന്ന് ആവശ്യം വീണ്ടും ഉന്നയിച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. രാജ്യത്തെ എല്ലാ ക്രമസമാധാന പ്രശ്‌നങ്ങള്‍ക്കും കാരണം ആര്‍എസ്എസും ബിജെപിയും ആണെന്നും ഖാര്‍ഗെ ആരോപിച്ചു. ആര്‍എസ്എസിനെ നിരോധിക്കണമെന്നാണ് തന്റെ വ്യക്തിപരമായ അഭിപ്രായം എന്നും അദ്ദേഹം വ്യക്തമാക്കി.



''മഹാത്മാഗാന്ധിയുടെ വധത്തിനുശേഷം സര്‍ദാര്‍ പട്ടേല്‍ തന്നെ ആര്‍എസ്എസിനെ വിമര്‍ശിച്ചിരുന്നു. രാജ്യത്തെ ക്രമസമാധാന പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നത് ബിജെപിയും ആര്‍എസ്എസുമാണ് എന്നതിനാല്‍, തന്റെ വ്യക്തിപരമായ അഭിപ്രായത്തില്‍ ആര്‍എസ്എസിനെ നിരോധിക്കണം'' എന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ അഭിപ്രായപ്പെട്ടു.



ഇന്ന് ഉരുക്കുമനുഷ്യനായ സര്‍ദാര്‍ പട്ടേലിന്റെ ജന്മവാര്‍ഷികം മാത്രമല്ല രാജ്യത്തെ ഉരുക്കുവനിതയായ ഇന്ദിരാഗാന്ധിയുടെ ചരമവാര്‍ഷികം കൂടിയാണ് എന്നും ഖാര്‍ഗെ സൂചിപ്പിച്ചു. ഈ രണ്ട് മഹത്തായ നേതാക്കളും രാജ്യത്തിന്റെ ഐക്യം നിലനിര്‍ത്തുന്നതിന് വലിയ സംഭാവനകള്‍ നല്‍കിയിട്ടുള്ളവരാണ് എന്നും ഖാര്‍ഗെ അഭിപ്രായപ്പെട്ടു. നെഹ്റുവിനും പട്ടേലിനും വ്യത്യാസങ്ങളുണ്ടെന്ന് ചിത്രീകരിക്കാന്‍ ബിജെപി എപ്പോഴും ശ്രമിക്കാറുണ്ട്. എന്നാല്‍ സത്യത്തില്‍ നെഹ്‌റുവും പട്ടേലും പരസ്പരം വലിയ ബഹുമാനമുള്ളവരായിരുന്നു എന്നും മല്ലികാര്‍ജുന്‍ ഖാര്‍ഗെ സൂചിപ്പിച്ചു.




Next Story
Share it