Kaumudi Plus

'രാഹുലിനെ തൊട്ടാൽ കൊന്നുകളയും': യുവനടി റിനി ആന്‍ ജോര്‍ജിന് ഭീഷണി

Actress Rini Ann George Threatened By Unknown Men

രാഹുലിനെ തൊട്ടാൽ കൊന്നുകളയും: യുവനടി റിനി ആന്‍ ജോര്‍ജിന് ഭീഷണി
X

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച യുവനടി റിനി ആൻ ജോർജിന് ഭീഷണി സന്ദേശം ലഭിച്ചു.


ഇന്നലെ രാത്രി രണ്ടുതവണയായി രണ്ട് അജ്ഞാതർ റിനിയുടെ വടക്കൻ പറവൂരിലുള്ള വീടിന് മുന്നിലെത്തി “രാഹുൽ മാങ്കൂട്ടത്തിലിനെ തൊട്ടാൽ കൊന്നുകളയും” എന്ന് ഭീഷണിപ്പെടുത്തുകയും അസഭ്യം വിളിച്ച് പറയുകയും ചെയ്തു.


സംഭവത്തിൽ നടിയുടെ പിതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വടക്കൻ പറവൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇന്ന് രാവിലെ പിതാവ് നേരിട്ടെത്തി പറവൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.


രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ആദ്യമായി പരസ്യമായി രംഗത്തെത്തിയത് റിനി ആൻ ജോർജ് ആയിരുന്നു. അതിനു പിന്നാലെ നിരവധി യുവതികൾ കൂടി മാങ്കൂട്ടത്തിലിനെതിരെ പരാതിയുമായി രംഗത്തുവന്നിരുന്നു. അതിനുശേഷം റിനി സോഷ്യൽ മീഡിയയിൽ വ്യാപക സൈബർ ആക്രമണവും നേരിട്ടിരുന്നു.


രാഹുൽ മാങ്കൂട്ടത്തിലിനെ കോൺഗ്രസ് പാർട്ടിയിൽനിന്ന് പുറത്താക്കിയതിന് പിന്നാലെ റിനി പ്രതികരിച്ചത് ഇങ്ങനെ: “സ്ത്രീകളുടെ വിജയത്തിന്റെ തുടക്കമാണിത്. അതിജീവിതകൾ നേരിട്ട ക്രൂരപീഡനങ്ങൾക്ക് നീതി ലഭിക്കുന്നതിന്റെ തുടക്കം മാത്രമാണിത്. അവരുടെ സന്തോഷത്തിൽ ഞാനും പങ്കുചേരുന്നു. ഇനിയും അതിജീവിതകളുണ്ട്; അവർക്കും നീതി കിട്ടേണ്ടതുണ്ട്. ഇപ്പോഴെങ്കിലും സ്ത്രീപക്ഷ നിലപാട് സ്വീകരിച്ച പാർട്ടിയോടും നേതൃത്വത്തോടും എല്ലാ നന്ദിയും രേഖപ്പെടുത്തുന്നു.”

Tags:
Next Story
Share it