ഒറ്റപ്പെടലിന്റെയും വേദനകളുടെയും ലോകത്തുനിന്ന് അഭിനയ് വിടവാങ്ങി

തമിഴ് നടനും ഡബ്ബിങ് ആർട്ടിസ്റ്റുമായ അഭിനയ് കിങ്ങർ അന്തരിച്ചു .
കരൾ രോഗബാധിതനായി വളരെ കാലമായി ചികിത്സയിലായിരുന്നു അദ്ദേഹം .
മലയാളിയായിരുന്ന നടി രാധാമണിയുടെ മകനായ അഭയ് അഭയ് ‘തുള്ളുവതോ ഇളമൈ’,‘സൊല്ല സൊല്ല ഇനിക്കും’, ‘പാലൈവാന സോലൈ’, ‘ജംക്ഷൻ’, ‘സിങ്കാര ചെന്നൈ’, ‘പൊൻ മേഘലൈ ‘തുപ്പാക്കി’, ‘അൻജാൻ’ തുടങ്ങിയ ഒട്ടനവധി ചിത്രങ്ങളിലും കൈ എത്തും ദൂരത്തിൽ കിഷോർ എന്ന കഥാപാത്രത്തെയും അവിസ്മരണീയമാക്കിയിട്ടുണ്ട്.
2014ൽ റിലീസ് ചെയ്ത ‘വല്ലവനക്കും പുല്ലും ആയുധം’ എന്ന സിനിമയിലാണ് അഭിനയ് കിങ്ങർ അവസാനമായി അഭിനയിച്ചത് .
കടുത്ത കരൾരോഗത്തോടൊപ്പം തന്നെ സാമ്പത്തിക പ്രതിസന്ധിയും അദ്ദേഹം നേരിട്ടിരുന്നു .വളരെ പ്രയാസത്തോടെയാണ് അദ്ദേഹം ജീവിതം മുന്നോട്ടുകൊണ്ടുപോയ്‌കൊണ്ടിരുന്നത് .
ദേശീയ പുരസ്‌കാരം നേടിയ ഉത്തരായനം ഉൾപ്പെടെ ഒട്ടേറെ ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള മലയാളിയായ രാധാമണി അർബുദ രോഗത്തെ തുടർന്ന് 2019-ൽ മരണപ്പെട്ടതോടെ അഭിനയ് ജീവിതത്തിൽ ആകെ ഒറ്റപ്പെട്ട അവസ്ഥയിൽ ആയിരുന്നു .

