Kaumudi Plus

മൂന്നാറിലെ ടാക്സി ഡ്രൈവർമാരിൽ നിന്നും നേരിട്ട ദുരനുഭവം പങ്കുവെച്ചു മുംബൈ സ്വദേശിനിയായ വിനോദ സഞ്ചാരി

മൂന്നാറിലെ  ടാക്സി ഡ്രൈവർമാരിൽ നിന്നും നേരിട്ട ദുരനുഭവം പങ്കുവെച്ചു മുംബൈ സ്വദേശിനിയായ വിനോദ സഞ്ചാരി
X

മൂന്നാറിലെത്തിയ മുംബൈ സ്വദേശിയായ യുവതിക്ക് ടാക്സി ഡ്രൈവർമാരിൽ നിന്ന് മോശം അനുഭവം നേരിട്ടതായി പരാതി.

ഊബർ ടാക്സി വിളിച്ച് യാത്രചെയ്യാൻ ശ്രമിച്ചപ്പോൾ മൂന്നാറിലെ ഡ്രൈവർമാർ തടഞ്ഞുവച്ച് ഭീഷണിപ്പെടുത്തിയെന്ന വിവരം സാമൂഹ്യ മാധ്യമ അക്കൗണ്ടിലൂടെയാണ് യുവതി വെളിപ്പെടുത്തിയത്.

മുംബൈയിൽ അസി. പ്രൊഫസറായി ജോലി നോക്കുന്ന ജാൻവിയെയാണ് ഭീഷണിപ്പെടുത്തിയത്. വിനോദയാത്രയുടെ ഭാഗമായി ഓക്ടോബർ 30ന് മൂന്നാറിലെത്തിയപ്പോഴാണ് മോശം അനുഭവമുണ്ടായത്.

സ്ഥലത്തെത്തിയ പൊലീസും ടാക്സി ഡ്രൈവർമാർക്ക് അനുകൂല നിലപാടെടുത്തെന്നും യുവതിയുടെ വീഡിയോയിൽ പറയുന്നു.

ഇത്രയും മോശം അനുഭവമുണ്ടായതിനാൽ ഇനി കേരളത്തിലേക്കില്ലെന്നും പറഞ്ഞാണ് ജാൻവി വീഡിയോ അവസാനിപ്പിക്കുന്നത്.

വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെ സംഭവത്തിൽ മൂന്നാർ പൊലീസ് സ്വമേധയാ കേസെടുത്തു..

സംഭവവുമായി ബന്ധപ്പെട്ട് എസ് ഐ ജോർജ് കുര്യനെയും എഎസ്‌ഐ സാജു പൗലോസിനെയും സസ്‌പെൻഡ് ചെയ്തു.

Next Story
Share it