കണ്ണൂരിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു

കണ്ണൂർ: ചക്കരക്കൽ പള്ളിപ്പൊയിലിൽ സൂര്യാഘാതമേറ്റ് യുവാവ് മരിച്ചു. പള്ളിപ്പൊയിൽ സ്വദേശി എം വി സനൽ കുമാർ (37) ആണ് മരിച്ചത്. ഇന്നലെ ഉച്ചയോടെ കിണർ നിർമ്മാണ തൊഴിലാളിയായ സനൽ കുമാർ ജോലിക്കിടെ കുഴഞ്ഞുവീഴുകയായിരുന്നു.സഹപ്രവർത്തകർ ഉടൻ ചാലയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് ഉച്ചയോടെയാണ് അതി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലിരിക്കെ മരണമടഞ്ഞത്. ജില്ലാ ആശുപത്രിയിൽ പോസ്‌റ്റുമോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.കോഴിക്കോട് വളയത്ത് അങ്കണവാടി അധ്യാപികയ്ക്ക് സൂര്യാഘാതമേറ്റു. ജോലിക്കിടെ അധ്യാപിക അനിലയുടെ വലതുകൈത്തണ്ടയിലാണ് പൊള്ളലേറ്റത്. വളയം സർക്കാർ ആശുപത്രിയിൽ ചികിത്സ തേടി. വണ്ടൂരിൽ നാലു വയസ്സുള്ള കുട്ടിക്കും പൊള്ളലേറ്റു. കളിക്കുന്നതിനിടെയാണ് കുട്ടിക്ക് സൂര്യാതപമേറ്റത്.
Next Story

