Kaumudi Plus

തൃശൂരില്‍ രണ്ടര വയസുകാരന് പാമ്പു കടിയേറ്റു; ശംഖുവരയന്‍ കടിച്ചത് ശുചിമുറിയില്‍ വച്ച്

തൃശൂരില്‍ രണ്ടര വയസുകാരന് പാമ്പു കടിയേറ്റു; ശംഖുവരയന്‍ കടിച്ചത് ശുചിമുറിയില്‍ വച്ച്
X

തൃശൂർ: വാണിയമ്പാറയിൽ രണ്ടര വയസുകാരന് പാമ്പ് കടിയേറ്റു. കൊമ്പഴ മാളിയേക്കൽ വീട്ടിൽ ശ്യാം പീറ്ററിന്റെ മകൻ ആദമിനാണ് പാമ്പ് കടിയേറ്റത്. ശംഖുവരയൻ പാമ്പാണ് കടിച്ചത്.കുട്ടി ജൂബിലി മിഷൻ ആശുപത്രിയിൽ ചികിത്സയിലാണ്. ശുചിമുറിയിൽ വച്ചാണ് കുട്ടിക്ക് കടിയേറ്റത്. ഉടൻ തന്നെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. കുട്ടി ഡോക്ടർമാരുടെ നിരീക്ഷണത്തിലാണ്. കോടാലിയിൽ എട്ടുവയസുകാരൻ ശംഖുവരയൻ പാമ്പിന്റെ കടിയേറ്റ് മരിച്ചതിന്റെ ആഘാതം വിട്ടുമാറും മുൻപാണ് മറ്റൊരു സംഭവം.

Next Story
Share it