കശ്മീരിലെ കിഷ്ത്വാറില്‍ ഭീകരരുരമായുള്ള ഏറ്റുമുട്ടിലില്‍ ഒരുസൈനികന് വീരമൃത്യു

ശ്രീനഗർ: കശ്മീരിലെ കിഷ്ത്വാറിൽ ഭീകരരുരമായുള്ള ഏറ്റുമുട്ടിലിൽ ഒരുസൈനികന് വീരമൃത്യു. സിങ്പുര മേഖലയിലുണ്ടായ ഏറ്റുമുട്ടലിൽ ഹവീൽദാർ ഗജേന്ദ്ര സിങാണ് വീരമൃത്യു വരിച്ചത്.കഴിഞ്ഞ രണ്ടുദിവസമായി കിഷ്ത്വാറിലെ സിങ്പുര മേഖലയിൽ ഭീകരരുമായുള്ള ഏറ്റുമുട്ടൽ തുടരുകയാണ്. വനമേഖലയിൽ ഒളിച്ചിരുന്ന ഭീകരരെ തുരത്തുന്നതിനായി ഇന്ത്യൻ സേന ഓപ്പറേഷൻ ട്രാഷി എന്ന സൈനികനീക്കം നടത്തുന്നതിനിടെ ഇന്ന് പുലർച്ചെയാണ് സൈനികന് വെടിയേറ്റത്.
വനമേഖലയിൽ ഒളിച്ചിരുന്ന ഭീകരർ ഇന്ത്യൻ സൈന്യത്തിനെതിരെ വെടിയുതിർക്കുകയും ഗ്രനേഡ് എറിയുകയുമായിരുന്നു. ഏറ്റുമുട്ടലിൽ എട്ടോളം സൈനികർക്ക് പരിക്കേൽക്കുകയും ചെയ്തു. ഏറ്റുമുട്ടൽ ഇപ്പോഴും തുടരുകയാണെന്നാണ് വിവരം.'ഓപ്പറേഷനിടെ ഹവിൽദാർ ഗജേന്ദ്ര സിംഗ് അസാമാന്യമായ ധീരതയും ശൗര്യവുമാണ് പ്രകടിപ്പിച്ചത്,' സൈനിക വക്താവ് പറഞ്ഞു.
അദ്ദേഹത്തിന്റെ പോരാട്ടം ഇന്ത്യൻ സൈന്യത്തിന്റെ ഉന്നതമായ പാരമ്പര്യം പ്രതിഫലിപ്പിക്കുന്നതാണ്. അദ്ദേഹത്തിന്റെ അടങ്ങാത്ത ധീരതയെയും നിസ്വാർത്ഥമായ സേവനത്തെയും സൈന്യം ആദരിക്കുകയും, ഈ ദുഃഖസമയത്ത് കുടുംബത്തിനൊപ്പം ഉറച്ചുനിൽക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

