കോന്തുരുത്തിയിൽ ലൈംഗികത്തൊഴിലാളിയെ കൊലപ്പെടുത്തിയത് ലൈംഗികബന്ധത്തിനുശേഷമുണ്ടായ സാമ്പത്തിക തർക്കത്തെ തുടർന്ന് ,മൃതദേഹം മറവ് ചെയ്യാനുള്ള ശ്രമത്തിനിടെ .പ്രതി ഉറങ്ങിപ്പോയി

കൊച്ചി :കോന്തുരുത്തിയിൽ ലൈംഗികത്തൊഴിലാളിയെ കൊലപ്പെടുത്തിയത് ലൈംഗികബന്ധത്തിനുശേഷമുണ്ടായ സാമ്പത്തിക തർക്കത്തെ തുടർന്നെന്ന് പോലീസ് പറഞ്ഞു .
കോന്തുരുത്തി സ്വദേശിയായ ജോർജ് ആണ് സ്ത്രീയെ കൊലപ്പെടുത്തി മൃതദേഹം ചാക്കിൽ കെട്ടിയത് .
എന്നാൽ മൃതദേഹം മറവുചെയ്യാനുള്ള ശ്രമത്തിനിടയിൽ മദ്യലഹരിയിലായിരുന്ന ഇയാൾ ഉറങ്ങിപ്പോയി .
പിന്നീട് നാട്ടുകാർ മൃതദേഹം കണ്ടെത്തുകയും പോലീസിൽ വിവരമറിയിക്കുകയും ചെയ്തു .തുടർന്ന് പോലീസെത്തി ജോർജിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്തതോടെ സംഭവത്തിന്റെ ചുരുളഴിഞ്ഞു .
ആദ്യചോദ്യം ചെയ്യലിൽ മരിച്ചയാളിനെ അറിയില്ലെന്നും മൃതദേഹം കണ്ടു ഭയന്നാണ് താൻ അവിടെ ഇരുന്നതെന്നുമായിരുന്നു ജോർജ് മൊഴി നൽകിയത് .
എന്നാൽ പോലീസിന്റെ വിശദമായ ചോദ്യം ചെയ്യലിലാണ് ഇയാൾ കുറ്റം സമ്മതിച്ചത് .സൗത്ത് റെയിൽവേ സ്റ്റേഷന്റെ ഭാഗത്തുനിന്നുമാണ് ഇയാൾ ലൈംഗിക തൊഴിലാളിയെ കൂട്ടി വീട്ടിൽ എത്തിയത്.
വീട്ടിലെത്തിയ ശേഷം പണത്തെ ചൊല്ലി ഇരുവരും തമ്മിൽ തർക്കമുണ്ടാകുകയും കൈയിൽ കിട്ടിയ ഇരുമ്പുവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയുമായിരുന്നു..
മൃതദേഹത്തിൽ പരിക്കുണ്ടായിരുന്നതായും അർധനഗ്നയായ നിലയിലാണ് മൃതദേഹം കണ്ടതെന്നും നാട്ടുകാർ പറഞ്ഞു .
കൊലപാതകം പുറത്തറിയാതിരിക്കാൻ വേണ്ടി മൃതദേഹം ചാക്കിലാക്കി റോഡിൽ കൊണ്ടിടാനായിരുന്നു ജോർജ് പ്ലാൻ ചെയ്തത്.
കയർ കെട്ടി മൃതദേഹം വലിച്ചുകൊണ്ടുപോകുന്നതിനിടെ മദ്യലഹരിയിലായ ജോർജ് ഉറങ്ങിപോവുകയായിരുന്നു .
രാവിലെ ഹരിതകർമ സേനക്കാർ എത്തിയപ്പോൾ മൃതദേഹത്തിന് സമീപം മതിലിൽ ചാരി ഉറങ്ങുന്ന നിലയിൽ ജോർജിനെ കണ്ടെത്തുകയുമായിരുന്നു.
മരിച്ച സ്ത്രീ ആരാണെന്ന് കണ്ടെത്താൻ അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.

