വീണാ ജോർജ് വധശ്രമ കേസ്: കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി
A Kannur magistrate court dismissed the bail pleas of five KSU activists arrested for an alleged attempt on the life of Kerala Health Minister Veena George

കണ്ണൂർ: ആരോഗ്യമന്ത്രി വീണാ ജോർജിനെ വധിക്കാൻ ശ്രമിച്ചെന്ന കേസിൽ റിമാൻഡിലുള്ള കെഎസ്‌യു പ്രവർത്തകരുടെ ജാമ്യാപേക്ഷ കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതി തള്ളി.
ഇന്നലെ കോടതിയിൽ വിശദമായ വാദങ്ങൾ നടന്നിരുന്നു.പ്രതിഭാഗം വാദിച്ചത്, സംഭവം കരിങ്കൊടി പ്രതിഷേധം മാത്രമായിരുന്നു എന്നും വധശ്രമം എന്ന കുറ്റം നിലനിൽക്കില്ലെന്നുമാണ്. ആയുധമൊന്നും കണ്ടെത്തിയിട്ടില്ലെന്നും മന്ത്രിയുടെ ആരോഗ്യനില മോശമാണെന്ന് പറഞ്ഞ് ചാനലുകളിൽ സംസാരിക്കുന്നുവെന്നും അവർ ചൂണ്ടിക്കാട്ടി.
എന്നാൽ പ്രോസിക്യൂഷൻ വാദിച്ചത്, കൂടുതൽ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കേണ്ടതുണ്ടെന്നും കൂടുതൽ പേർ കൃത്യത്തിൽ പങ്കെടുത്തിട്ടുണ്ടാകാമെന്നുമാണ്. പ്രതികളെ ഈ മാസം 5ന് കോടതിയിൽ ഹാജരാക്കും.
Tags:
Next Story

