Kaumudi Plus

അട്ടപ്പാടി മുള്ളിവനത്തിൽ കടുവാ സെന്‍സസിനു പോയ വനംവകുപ്പ് ജീവനക്കാരന് കാട്ടാന ആക്രമണത്തിൽ ദാരുണാന്ത്യം

അട്ടപ്പാടി മുള്ളിവനത്തിൽ കടുവാ സെന്‍സസിനു പോയ വനംവകുപ്പ് ജീവനക്കാരന് കാട്ടാന ആക്രമണത്തിൽ ദാരുണാന്ത്യം
X

അഗളി: അട്ടപ്പാടി മുള്ളി വനത്തിൽ കടുവാ സെൻസസിനു പോയ വനംവകുപ്പ് ജീവനക്കാരന് കാട്ടാന ആക്രമണത്തിൽ ദാരുണാന്ത്യം .

നെല്ലിപ്പതി സ്വദേശിയും ഫോറസ്റ്റ് ബീറ്റ് അസിസ്റ്റന്റുമായ കാളിമുത്തു(52)വാണു മരിച്ചത്.

വഴിയിൽ കാട്ടാനയെ കണ്ട് സംഘം ചിന്നിച്ചിതറി ഓടിയെങ്കിലും കാളിമുത്തു അകപ്പെടുകയായിരുന്നു .

തുടർന്ന് ആർആർടി സംഘം നടത്തിയ തിരച്ചിലിൽ കാളിമുത്തുവിനെ മരിച്ചനിലയിൽ കണ്ടെത്തുകയായിരുന്നു .

പുതൂർ സ്റ്റേഷൻ പരിധിയിലെ കടുവ സെൻസസ് ബ്ലോക്ക് നമ്പർ 12 -ൽ സെൻസസിനു പോയതായിരുന്നു സംഘം.

Next Story
Share it