ജീവന്റെ പാതിയായവനു പകരമാവില്ല 25 ലക്ഷം ;ഡിഡി ഏറ്റുവാങ്ങുമ്പോഴും നെഞ്ചു നീറും വേദനയിൽ രാജേഷിന്റെ കുടുംബം

ജീവന്റെ പാതിയായവന് പകരമാവില്ലെങ്കിലും തങ്ങളുടെ നിസ്സഹായാവസ്ഥ കൊണ്ട് 25 ലക്ഷം രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് ഏറ്റുവാങ്ങിയ രാജേഷിന്റെ പ്രിയ പത്നി ഷൈലജയും മക്കൾ ജിഷ്ണുവും കൃഷ്ണവേണിയും അദ്ദേഹത്തിന്റെ വേർപാട് സൃഷ്‌ടിച്ച ആഘാതത്തിൽ നിന്നും ഇതുവരെയും മുക്തരായിട്ടില്ല .
13നു രാവിലെ 2.30ന് എരമല്ലൂർ ജംക്‌ഷനടുത്തു വച്ച് ദേശീയപാത 66ൽ അരൂർ–തുറവൂർ ഉയരപ്പാത നിർമാണത്തിനിടെ കോൺക്രീറ്റ് ഗർഡർ പിക്കപ് വാനിലേക്കു വീണുമരിച്ച ഡ്രൈവർ പള്ളിപ്പാട് തെക്കേക്കര കിഴക്ക് ജിഷ്ണു ഭവനിൽ സി.ആർ.രാജേഷിന്റെ കുടുംബത്തിന് ദേശീയപാത കരാർ കമ്പനി അനുവദിച്ച 25 ലക്ഷം രൂപയുടെ ഡിമാൻഡ് ഡ്രാഫ്റ്റ് കൈമാറി .
കരാർ കമ്പനി ആയ അശോക ബിൽഡ്കോൺ മാനേജർ സിബിൻ ശ്രീധർ, തഹസിൽദാർ ബി.പ്രദീപ്, പഞ്ചായത്ത് അംഗം റേച്ചൽ വർഗീസ്, എന്നിവരാണു രാജേഷിന്റെ വീട്ടിലെത്തി ഡിമാൻഡ് ഡ്രാഫ്റ്റ് കൈമാറിയത്.
ഈ അവസരത്തിൽ ആ കുടുംബത്തിന്റെ ഒട്ടാകെ സങ്കടത്തിൽ എല്ലാവരും പങ്കാളികളായി .
വീടുവെച്ചതിന്റെയും ഓട്ടോ വാങ്ങിയതിന്റെയും ഉൾപ്പെടെ വരുന്ന ബാധ്യത ചിലവും മക്കളിൽ ഒരാളുടെ ചികിത്സാച്ചിലവും എല്ലാം രാജേഷിന്റെ തുച്ഛമായ വരുമാനത്തിൽ ആയിരുന്നു മുന്നോട്ടുപോയ്കൊണ്ടിരിക്കുന്നത്.
കുടുംബത്തിന്റെ ഏക അത്താണിയായ രാജേഷിന്റെ മരണത്തോടെ അനിശ്ചിതാവസ്ഥയിൽ ആയ കുടുംബത്തിന് ആശ്വാസം നൽകുന്നതാണ് കരാർ കമ്പനി നൽകിയ തുകയെങ്കിലും പ്രിയതമന്റെ ജീവനു പകരം ആവില്ലൊരിക്കലും ......................

