ജമ്മു കശ്മീരിലെ ഉധംപൂര്‍ ജില്ലയില്‍ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 മരണം

ശ്രീനഗർ: ജമ്മു കശ്മീരിലെ ഉധംപൂർ ജില്ലയിൽ ബസ് കൊക്കയിലേക്ക് മറിഞ്ഞ് 15 പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റു. രാവിലെ 10 മണിയോടെയാണ് അപകടം.രാംനഗറിൽ നിന്ന് ഉധംപൂരിലേക്ക് പോകുകയായിരുന്ന ബസാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. കൊടും വളവ് മറികടക്കുന്നതിനിടെയാണ് ബസിന്റെ നിയന്ത്രണം വിട്ടത്.
പരിക്കേറ്റ യാത്രക്കാരിൽ ചിലരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. അപകടത്തിൽ ജമ്മു കശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ കേന്ദ്രമന്ത്രി ജിതേന്ദ്ര സിങ് നിർദേശം നൽകി.
Next Story

