Kaumudi Plus

ഒഡീഷയിലെ മെഡിക്കല്‍ കോളജിലുണ്ടായ തീപിടിത്തത്തില്‍ 10 രോഗികള്‍ വെന്തുമരിച്ചു;നിരവധി പേര്‍ക്ക് പൊള്ളലേറ്റു

ഒഡീഷയിലെ മെഡിക്കല്‍ കോളജിലുണ്ടായ തീപിടിത്തത്തില്‍ 10 രോഗികള്‍ വെന്തുമരിച്ചു;നിരവധി പേര്‍ക്ക് പൊള്ളലേറ്റു
X

കട്ടക്ക്: ഒഡീഷയിലെ കട്ടക്കിലുള്ള എസ്സിബി മെഡിക്കൽ കോളജിലുണ്ടായ തീപിടിത്തത്തിൽ 10 രോഗികൾ വെന്തുമരിച്ചു. ആശുപത്രി ജീവനക്കാർ അടക്കം 15 ലേറെ പേർക്ക് പൊള്ളലേറ്റു. എസ്സിബി മെഡിക്കൽ കോളജിലെ ട്രോമ കെ.ർ ഐസിയുവിലാണ് തീപിടിത്തമുണ്ടായത്.പുലർച്ചെ 2:30 നും 3 നും ഇടയിലാണ് തീപിടുത്തമുണ്ടായത്. ഈ സമയം 15 ഓളം രോഗികൾ ട്രോമ കെയർ ഐസിയുവിലുണ്ടായിരുന്നു. ഭൂരിഭാഗം പേരും വെന്റിലേറ്ററിലും, ഓക്‌സിജൻ സഹായത്തിലും കഴിഞ്ഞിരുന്നതിനാൽ തീപിടുത്തം ഉണ്ടായ ഉടൻ തന്നെ മാറ്റുന്നത് ദുഷ്‌കരമായി.

രോഗികളെ മാറ്റുന്നതിനിടെയാണ് പലർക്കും പൊള്ളലേറ്റത്. തീപിടിത്തത്തെത്തുടർന്നുള്ള പുക ശ്വസിച്ചതും മരണകാരണമായിട്ടുണ്ട്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. വിവരം അറിഞ്ഞ ഉടൻ തന്നെ മുഖ്യമന്ത്രി മോഹൻ ചരൺ മാജിയും ആരോഗ്യമന്ത്രി മുകേഷ് മഹാലിംഗും ആശുപത്രിയിലെത്തി.സംഭവത്തിൽ ഒഡീഷ സർക്കാർ ജുഡീഷ്യൽ അന്വേഷണത്തിന് ഉത്തരവിട്ടു. പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ മുഖ്യമന്ത്രി അധികൃതർക്ക് നിർദേശം നൽകി. അപകടത്തിൽ മരിച്ചവരുടെ കുടുംബാംഗങ്ങൾക്ക് 25 ലക്ഷം രൂപ വീതം നഷ്ടപരിഹാരം നൽകുമെന്നും മുഖ്യമന്ത്രി മോഹൻ ചരൺ മാജി അറിയിച്ചു.

Next Story
Share it