Kaumudi Plus

നിറഞ്ഞ കയ്യടി നേടി വിസ്മയ; മലയാളികളുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞ് മോഹന്‍ലാല്‍

നിറഞ്ഞ കയ്യടി നേടി വിസ്മയ; മലയാളികളുടെ സ്‌നേഹത്തിന് നന്ദി പറഞ്ഞ് മോഹന്‍ലാല്‍
X

വിസ്മയ മോഹന്‍ലാല്‍ തുടക്കം ഗംഭീരമാക്കുമ്പോള്‍ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞ് അച്ഛന്‍ മോഹന്‍ലാല്‍. മകളുടെ ആദ്യ സിനിമയ്ക്ക് പ്രേക്ഷകരില്‍ നിന്നും മികച്ച പ്രതികരണങ്ങള്‍ ലഭിക്കുന്നതിനിടെയാണ് താരം നന്ദി പറഞ്ഞെത്തിയത്. ഒരച്ഛന് ഇതില്‍ കൂടുതലൊന്നും ചോദിക്കാനില്ലെന്നാണ് മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.''ഒരു അച്ഛന്റെ ഹൃദയത്തിന് ഇതില്‍ കൂടുതലൊന്നും ആവശ്യപ്പെടാനില്ല. തുടക്കത്തിലൂടെ വിസ്മയ തന്റെ യാത്ര ആരംഭിക്കുന്നത് കാണുന്നതും, നിങ്ങള്‍ അവളോട് കാണിക്കുന്ന സ്‌നേഹവും ഞാന്‍ എന്നും ഓര്‍ത്തുവെക്കുന്ന അനുഗ്രഹമാകും. കൊച്ചുകുട്ടിയായിരിക്കുമ്പോള്‍ മുതല്‍ എനിക്കറിയുന്ന, ഞാന്‍ സ്‌നേഹിക്കുന്ന ആശിഷ് ജോ ആന്റണി ഈ യാത്രയില്‍ അവള്‍ക്കൊപ്പം ഉണ്ടെന്നതും എന്റെ ഹൃദയം ഊഷ്മളമാക്കുന്നു. അവര്‍ രണ്ടുപേരയും ഇത്രയും ഊഷ്മളതയോടെ ചേര്‍ത്തുപിടിച്ചതിന് നന്ദി'' എന്നാണ് മോഹന്‍ലാല്‍ കുറിച്ചത്.വിസ്മയയുടെ തുടക്കത്തിന്റെ പുതിയ പോസ്റ്റര്‍ പങ്കവച്ചു കൊണ്ടാണ് മോഹന്‍ലാലിന്റെ പ്രതികരണം. അതേസമയം ബോക്‌സ് ഓഫീസില്‍ മികച്ച പ്രതികരണങ്ങളാണ് തുടക്കം നേടുന്നത്. അച്ഛന്റേയും ചേട്ടന്റേയും പാത പിന്തുടര്‍ന്ന് സിനിമയിലെത്തിയ വിസ്മയ തുടക്കം ഗംഭീരമാക്കിയെന്നാണ് പ്രേക്ഷകര്‍ പറയുന്നത്. ആക്ഷന്‍ രംഗങ്ങളിലെ വിസ്മയയുടെ പ്രകടനം കയ്യടി നേടുന്നുണ്ട്. ആശിഷ് ജോ ആന്റണിയുടെ വില്ലന്‍ വേഷവും പ്രശംസിക്കപ്പെടുന്നുണ്ട്.

വിസ്മയയുടെ ആദ്യ ചിത്രത്തിന്റെ സംവിധാനം ജൂഡ് ആന്തണിയാണ്. സായ് കുമാര്‍, മനോജ് കെ ജയന്‍, ജാഫര്‍ ഇടുക്കി തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം ചിത്രത്തിന്റെ റിലീസിന് വിസ്മയയ്‌ക്കൊപ്പം സഹോദരന്‍ പ്രണവ് മോഹന്‍ലാലുമെത്തിയിരുന്നു. സോഷ്യല്‍ മീഡിയയാകെ ഇപ്പോള്‍ വിസ്മയയുടെ തുടക്കമാണ് ചര്‍ച്ചാ വിഷയം

Next Story
Share it