Kaumudi Plus

അരസനിൽ നടൻ ചിമ്പുവിനൊപ്പം വിജയ് സേതുപതിയും

അരസനിൽ നടൻ ചിമ്പുവിനൊപ്പം വിജയ് സേതുപതിയും
X

തമിഴ് സിനിമാലോകം വളരെ നാളുകളായി കാത്തിരിക്കുന്ന വെട്രിമാരൻ- ചിമ്പു ചിത്രമാണ് അരസൻ. വൻ ബജറ്റിലൊരുങ്ങുന്ന ഈ ആക്ഷൻ ചിത്രത്തിന്റെ പോസ്റ്ററും സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.

വലിയ ബജറ്റിൽ ഒരുങ്ങുന്ന ആക്ഷൻ ചിത്രമാണ് ഇത്.

കയ്യിൽ ഒരു വടിവാളും പിടിച്ച് ചോരയിൽ കുളിച്ച് നിൽക്കുന്ന സിമ്പുവിന്റെ ഒരു പോസ്റ്റർ നേരത്തെ പുറത്തിറങ്ങിയിരുന്നു.ഇപ്പോഴിതാ ചിത്രത്തിൽ വിജയ് സേതുപതിയും എത്തുകയാണ്.

നടന്റെ ചിത്രം പങ്കിട്ടുകൊണ്ട് അണിയറപ്രവർത്തകർ തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. വിടുതലൈയ്ക്ക് ശേഷം വീണ്ടും വെട്രിമാരൻ സിനിമയിൽ ഒന്നിക്കുകയാണ് വിജയ് സേതുപതി.

വിജയ് സേതുപതിയുടെ മകൻ സൂര്യയും സിനിമയുടെ ഭാഗമാകുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2018ൽ പുറത്തിറങ്ങിയ വട ചെന്നൈയുടെ ആദ്യ ഭാ​ഗമാണ് ചിത്രമെന്നാണ് വിവരം.


ചിമ്പു ചിത്രത്തിൽ രണ്ട് ​ഗെറ്റപ്പിലാണ് എത്തുകയെന്നാണ് നേരത്തെ ഇറങ്ങിയ പ്രൊമോ വിഡിയോ നൽകുന്ന സൂചന. ചിമ്പു-അനിരുദ്ധ്-വെട്രിമാരൻ കോമ്പോ ഒന്നിക്കുന്ന ആദ്യ സിനിമയാണ് അരസൻ.


ചിത്രത്തിൽ സാമന്ത ആണ് നായിക എന്നാണ് മറ്റൊരു റിപ്പോർട്ട്.

അരസന്റെ റിലീസ് തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. അനിരുദ്ധ് രവിചന്ദർ സംഗീതം നൽകുന്ന ഈ ചിത്രത്തിന്റെ പുതിയ വിവരങ്ങൾ ഓരോന്നായി പുറത്തുവിടുകയാണ് അണിയറപ്രവർത്തകർ.

വട ചെന്നൈയെപ്പോലെ തന്നെ ഒരു ഗ്യാങ്സ്റ്റർ ആക്ഷൻ ഡ്രാമ ചിത്രമായിരിക്കും അരസൻ. മറ്റ് അഭിനേതാക്കളെയും അണിയറപ്രവർത്തകരെയും ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.

Next Story
Share it