Kaumudi Plus

വിവാഹ ആഘോഷങ്ങൾക്കിടെ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് വിജയ് ദേവരകൊണ്ട

വിവാഹ ആഘോഷങ്ങൾക്കിടെ വിദ്യാര്‍ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് പ്രഖ്യാപിച്ച് വിജയ് ദേവരകൊണ്ട
X

വിവാഹ ആഘോഷങ്ങൾക്കിടെ വിദ്യാർഥികൾക്ക് സ്‌കോളർഷിപ്പ് പ്രഖ്യാപിച്ച് വിജയ് ദേവരകൊണ്ട. കഴിഞ്ഞ ദിവസമാണ് വിജയ് ദേരവകൊണ്ടയും രശ്മിക മന്ദാനയും കുടുംബത്തോടൊപ്പം വിജയ് യുടെ നാടായ തെലങ്കാനയിലെ തുമ്മനപേട്ടയിലെത്തിയത്. പുതിയ വീടിന്റെ ഗൃഹപ്രവേശനത്തിനും പൂജയ്ക്കും ശേഷം ആരാധകരെ അഭിസംബോധന ചെയ്യവെയാണ് നടന്റെ പ്രഖ്യാപനം.ഒമ്പത്, പത്ത് ക്ലാസുകളിലെ കുട്ടികൾക്കാണ് സ്‌കോളർഷിപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. തെലങ്കാനയിലെ അച്ചംപേട്ട് ഡിവിഷനിലെ 44 ഗവൺമെന്റ് സ്‌കൂളുകളിലെ വിദ്യാർത്ഥിഖൾക്കാണ് സ്‌കോളർഷിപ്പ് നൽകുക. സാമ്പത്തിക ബാധ്യതയില്ലാതെ പഠനം പൂർത്തിയാക്കാൻ വിദ്യാർഥികളെ സഹായിക്കുക എന്ന ഉദ്ദേശത്തോടെയാണ് പ്രഖ്യാപനം.വിജയ് ദേവരകൊണ്ടയുടെ തീരുമാനത്തിന് ഒപ്പമുണ്ടായിരുന്ന രശ്മിക കയ്യടിക്കുന്നുണ്ട്. ഇനി മുതൽ തന്റെ നാട്ടിലേക്ക് വരുന്നതും നാട്ടുകാരെ കാണുന്നതും പതിവാക്കാമെന്നും താരം വാക്ക് നൽകി. കരഘോഷത്തോടെയായിരുന്നു താരത്തിന്റെ വാക്കുകൾ ആരാധകരും നാട്ടുകാരും ഏറ്റുവാങ്ങിയത്.

ഈ വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരിക്കുകയാണ്.ഇതോടെ നിരവധി പേരാണ് വിജയ് ദേവരകൊണ്ടയ്ക്ക് അഭിനന്ദനങ്ങളുമായി എത്തുന്നത്. അടുത്ത 30 വർഷത്തിൽ വിജയ് ദേവരകൊണ്ട മുഖ്യമന്ത്രിയായാൽ അത്ഭുതപ്പെടേണ്ടതില്ലെന്നായിരുന്നു ഒരാളുടെ കമന്റ്. എല്ലാ അർത്ഥത്തിലും ഹീറോ എന്നായിരുന്നു മറ്റൊരാളുടെ പ്രതികരണം.

ഫെബ്രുവരി 26 നായിരുന്നു വിജയ് ദേവരകൊണ്ടയുടേയും രശ്മിക മന്ദാനയുടേയും വിവാഹം. ഉദയ്പൂരിൽ വച്ചായിരുന്നു വിവാഹം. വിവാഹത്തിൽ വളരെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമേ ക്ഷണിക്കപ്പെട്ടിരുന്നുള്ളൂ. സിനിമാ രംഗത്തേയും മറ്റും സുഹൃത്തുക്കൾക്കായി മാർച്ച് നാലിന് ഹൈദരാബാദിൽ റിസപ്ഷൻ ഒരുക്കിയിട്ടുണ്ട്.

Next Story
Share it