Kaumudi Plus

'രണ്ട് വർഷത്തെ ലിവ് ഇൻ‌ റിലേഷൻ ; അമേയയെ താലി ചാർത്തി ജിഷിൻ

രണ്ട് വർഷത്തെ ലിവ് ഇൻ‌ റിലേഷൻ ; അമേയയെ താലി ചാർത്തി ജിഷിൻ
X

സീരിയൽ താരങ്ങളായ ജിഷിൻ മോഹനും അമേയ നായരും ഗുരുവായൂർ ക്ഷേത്രത്തിൽ വെച്ച് വിവാഹിതരായി . ഏറെ നാളുകളായി ഇരുവരും തമ്മിൽ പ്രണയത്തിലായിരുന്നു. ജിഷിന്റെ രണ്ടാം വിവാഹമാണിത്. ഇരുവരുടെയും സുഹൃത്തുക്കളും ആരാധകരുമടക്കം നിരവധി പേരാണ് നവദമ്പതികൾക്ക് ആശംസകൾ നേരുന്നത്.നടി വരദയുമായുള്ള വിവാഹമോചനത്തിന് ശേഷം ഏറെ പ്രതിസന്ധികളിലൂടെയാണ് കടന്നുപോയതെന്നും അതിൽ നിന്നും മാറ്റമുണ്ടായത് അമേയയുടെ വരവോടെ ആണെന്നും ജിഷിൻ മുൻപ് തുറന്നു പറഞ്ഞിരുന്നു. "ഞങ്ങൾ വിവാഹം കഴിക്കാൻ പോവുകയാണ്.

എല്ലാവരുടേയും അനു​ഗ്രഹവും ആശിർവാദവും ഉണ്ടായിരിക്കണം. അമ്പലത്തിന്റെ റൂൾസ് പാലിക്കണം. പ്രശ്നം വരുന്ന രീതിയിൽ ഒന്നും സംഭവിക്കാതിരിക്കാൻ എല്ലാവരും ശ്രദ്ധിക്കണം. ഞങ്ങൾ നല്ല സന്തോഷത്തിലാണ്. ഞങ്ങൾ ലിവിങ് റിലേഷനിൽ ആയിരുന്നു. രണ്ട് വർഷമായി. അത് വിജയകരമായിരുന്നു.

അതുകൊണ്ട് തന്നെ ബന്ധം വിവാ​ഹത്തിലൂടെ ഒഫീഷ്യലാക്കാമെന്ന് തീരുമാനിച്ചു. കാരണം കേരളത്തിൽ ദമ്പതികളായി ജീവിക്കണമെങ്കിൽ ലിവിങ് റിലേഷൻ ഒഫീഷ്യലാക്കണം. ഞങ്ങൾക്ക് അത് ആവശ്യമില്ലാതിരുന്നതു കൊണ്ടാണ് രണ്ട് വർഷം ലിവിങ് റിലേഷൻഷിപ്പിൽ കഴിഞ്ഞത്.ബന്ധം വിവാഹത്തിലൂടെ ഓഫീഷ്യലാക്കിയാൽ കുറച്ച് കൂടി കംഫേർട്ടാണ്. ഒരു ഫോർമാലിറ്റിക്ക് വേണ്ടിയാണ് വിവാഹിതരായത്". - വിവാഹത്തിന് മുൻപ് ഓൺലൈൻ മാധ്യമങ്ങളോട് ജിഷിനും അമേയയും പറഞ്ഞു. വാലന്റൈൻസ് ദിനത്തിൽ ജിഷിൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പും ശ്രദ്ധേയമായി മാറിയിരുന്നു.

Next Story
Share it