Kaumudi Plus

വീട്ടമ്മയായ സിന്ധുവിനെ ഇന്ന് ലോകമറിയുന്നത് കളങ്കാവലിലെ ഗാനത്തിലൂടെ

വീട്ടമ്മയായ സിന്ധുവിനെ ഇന്ന് ലോകമറിയുന്നത് കളങ്കാവലിലെ  ഗാനത്തിലൂടെ
X

നിലാ കായും വെളിച്ചം

പൊങ്ങുതേ പരവശം

കൺങ്കൾ ഉറങ്കാമൽ

തേടുതേ ഒരു മുഖം

കളങ്കാവൽസിനിമ കണ്ടവരെല്ലാം തന്നെ ഈ പാട്ടിന്റെ ആരാധകരായവരാണ് .

ഒരു റെട്രോ വൈബ് സമ്മാനിക്കുന്ന ഈ ​ഗാനം ഇതിനോടകം തന്നെ വലിയ രീതിയിലുള്ള പ്രേക്ഷക ഹൃദയം കീഴടക്കി കഴിഞ്ഞിരിക്കുകയാണ് .

ഈ ​ഗാനമിപ്പോഴും ട്രെൻഡിങ്ങിൽ തന്നെ തുടരുകയാണ്.

അതിശയിപ്പിക്കുന്ന കാര്യം എന്തെന്നാൽ ഒരു സാധാരണക്കാരിയായ വീട്ടമ്മ എറണാകുളം സ്വദേശിനി സിന്ധു ഡെൽസൺ ആണ് ​ഈ ​ഗാനം ആലപിച്ചിരിക്കുന്നത്.

സിന്ധു ആദ്യമായി സിനിമയ്ക്ക് വേണ്ടി പാടുന്ന ​ഗാനമാണിത്.

ആദ്യ ​ഗാനം തന്നെ ഒരു മമ്മൂട്ടി ചിത്രത്തിലായതിന്റെ സന്തോഷത്തിലാണ് സിന്ധു.

​ഗാനം പുറത്തിറങ്ങിയപ്പോൾ ആ ശബ്ദത്തിന് പിന്നിലാരാണെന്നുള്ള തിരച്ചിലിലായിരുന്നു മലയാളികൾ.

പാട്ട് കേൾക്കുമ്പോൾ പഴയ കാലത്തിലേക്ക് പോകുന്നു വെന്നും അഭിപ്രായങ്ങൾ ഉണ്ടായിരുന്നു.

എന്തായാലും പാട്ടിന് പിന്നിലെ ഗായികയെ കണ്ടെത്തിയതിലുള്ള സന്തോഷത്തിലാണ് സോഷ്യൽ മീഡിയ. മുജീബ് മജീദാണ് സിനിമയ്ക്ക് പാട്ടുകൾ ഒരുക്കിയത്.

സിനിമയിലെ പാട്ടുകൾ എല്ലാം തന്നെ സൂപ്പർ ഹിറ്റാണ്. മമ്മൂട്ടിയുടെ കൊച്ചുമകൻ അദ്യാൻ സയീദും ചിത്രത്തിനായി ഒരു ​ഗാനം ആലപിച്ചിട്ടുണ്ട്.

മമ്മൂട്ടി കമ്പനി നിർമിച്ച ചിത്രത്തിൽ വില്ലനായാണ് മമ്മൂക്ക എത്തിയത്.

വിനായകൻ ആണ് ചിത്രത്തിലെ നായകൻ. ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്ന് തിരക്കഥഒരുക്കിയ ചിത്രം വേഫെറർ ഫിലിംസാണ് വിതരണത്തിനെത്തിച്ചിരിക്കുന്നത്.

ജിഷ്ണു ശ്രീകുമാറും ജിതിൻ കെ ജോസും ചേർന്നാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

Next Story
Share it