എന്നിലുള്ള അത്ഭുതത്തെ ഞാന്‍ ഇങ്ങനെ ആഘോഷിക്കുന്നു ;നിറവയറില്‍ മെഹന്ദിയുമായി പ്രീത പ്രദീപ്

മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി പ്രേക്ഷകർക്ക് പരിചിതയായി മാറിയ താരമാണ് പ്രീത പ്രദീപ്. അഭിനയത്തിന് പുറമെ അവതാരകയായും, നർത്തകിയായും താരം തിളങ്ങിയ താരം എന്ന് നിന്റെ മൊയ്തീൻ, പടയോട്ടം, സൺഡേ ഹോളിഡേ, അലമാര തുടങ്ങിയ സിനിമകളിലും പ്രീത അഭിനയിച്ചിരുന്നു. ഇപ്പോഴിതാ വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിലായി അമ്മയാകാൻ പോകുന്ന സന്തോഷത്തിലാണ് പ്രീത . പ്രഗ്നൻസി ടെസ്റ്റ് പോസിറ്റീവായത് മുതലുള്ള വിശേഷങ്ങൾ സോഷ്യൽമീഡിയയിലൂടെ താരം പങ്കുവെയ്ക്കാറുണ്ട് . കഴിഞ്ഞദിവസം വയറിൽ മെഹന്ദിയണിഞ്ഞുള്ള ചിത്രങ്ങളും വിഡിയോകളും താരം പങ്കുവെച്ചിരുന്നു . മാതൃത്വം എന്നാൽ വിശുദ്ധിയുള്ള സ്‌നേഹമാണ്.
എന്നിലുള്ള അത്ഭുതത്തെ ഞാൻ ഇങ്ങനെ ആഘോഷിക്കുകയാണെന്നായിരുന്നു ഇതോടൊപ്പം പ്രീത കുറിച്ചത്. ഗർഭകാലം ഒൻപതാം മാസത്തിലേക്ക് കടന്നുവെന്നും താരം കുറിച്ചിട്ടുണ്ട്. 2019 ഓഗസ്റ്റ് 25ന് ആയിരുന്നു പ്രീതയുടേയും വിവേകിന്റേയും വിവാഹം. ആറ് വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് പ്രീതയുടെ ജീവിതത്തിലേക്ക് ഒരു കുഞ്ഞെത്തുന്നത്. തിരുവനന്തപുരം സ്വദേശികളായ പ്രദീപ് കുമാർ, ഉഷ ദമ്പതികളുടെ രണ്ടാമത്തെ മകളായ പ്രീത മൂന്നുമണി എന്ന എന്ന സീരിയലിലെ നെഗറ്റീവ് കഥാപാത്രത്തിലൂടെയാണ് ശ്രദ്ധ നേടിയത് .

