Kaumudi Plus

തിയേറ്റര്‍ ഓഫ് ഡ്രീംസ്, അനന്തു എന്റര്‍ടെയ്ന്‍മെന്റ്‌സ് ഒരുക്കുന്ന പുതിയ ചിത്രം ;ഭദ്രദീപം കൊളുത്തി സൂര്യ

തിയേറ്റര്‍ ഓഫ് ഡ്രീംസ്, അനന്തു എന്റര്‍ടെയ്ന്‍മെന്റ്‌സ് ഒരുക്കുന്ന പുതിയ ചിത്രം ;ഭദ്രദീപം കൊളുത്തി സൂര്യ
X

തിയേറ്റർ ഓഫ് ഡ്രീംസ്, അനന്തു എന്റർടെയ്ൻമെന്റ്‌സ് എന്നീ ശ്രദ്ധേയ പ്രൊഡക്ഷൻ കമ്പനികൾ ഒത്തുചേർന്ന് ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രത്തിന്റെ പൂജ ചടങ്ങുകൾ കൊച്ചിയിൽ നടന്നു. ചടങ്ങിൽ തമിഴ് സൂപ്പർ താരം സൂര്യ, ബി. ഉണ്ണികൃഷ്ണൻ, ഷാജി കൈലാസ്, എസ് എൻ സ്വാമി, നസ്രിയ, റംലത്ത്, കൃഷ്ണമൂർത്തി, ഷിഫിന, ജിത്തു മാധവൻ, ആൽബി എന്നിവർ ചേർന്ന് ഭദ്രദീപം കൊളുത്തി. 'രോമാഞ്ചം', 'ആവേശം' എന്നീ ഹിറ്റ് ചിത്രങ്ങളിൽ അസിസ്റ്റന്റ് ആയി പ്രവർത്തിച്ച ഷിഫിന ബബിൻ പാക്കർ ആണ് സിനിമയുടെ രചനയും സംവിധാനവും നിർവ്വഹിക്കുന്നത്.ചടങ്ങിൽ സിനിമയിലെ അണിയറപ്രവർത്തകരും സിനിമാ രംഗത്തെ പ്രമുഖരും പങ്കെടുത്തു. ഏപ്രിൽ 6 ന് കൊടുങ്ങല്ലൂരിൽ ചിത്രത്തിന്റെ ഔദ്യോഗിക ചിത്രീകരണം ആരംഭിക്കും.ക്യാമറ പൂജ, സ്വിച്ച് ഓൺ കർമം എന്നിവ ഷൈജു ഖാലിദ് നിർവ്വഹിച്ചു. ക്ലാപ്പ് സൂര്യയും സ്‌ക്രിപ്റ്റ് കൈമാറ്റം അൻവർ റഷീദും നിർവഹിച്ചു. ചിത്രത്തിന്റെ സാങ്കേതിക നിരയിൽ മലയാളത്തിലെ മുൻനിര പ്രവർത്തകരാണ് അണിനിരക്കുന്നത്. ഡോ. അനന്തു എസ്, ഡോൾവിൻ കുര്യാക്കോസ് എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

Next Story
Share it