Kaumudi Plus

കുടുംബബന്ധങ്ങൾ എന്ന ആശയം ബോളിവുഡിൽ നിന്നും അകന്ന് തെന്നിന്ത്യൻ സിനിമകളിൽ മാത്രം അവശേഷിക്കുന്നു ;സെറീന വഹാബ്

കുടുംബബന്ധങ്ങൾ എന്ന ആശയം ബോളിവുഡിൽ നിന്നും അകന്ന് തെന്നിന്ത്യൻ സിനിമകളിൽ മാത്രം അവശേഷിക്കുന്നു ;സെറീന വഹാബ്
X

1970- കളിൽബോളിവുഡ് സിനിമയിലൂടെ അഭിനയജീവിതം ആരംഭിച്ച നടിയാണ് സെറീന വഹാബ്. ഒട്ടനവധി മലയാളസിനിമകളിലുംസെറീന സുപ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട് .

നാല് പതിറ്റാണ്ടിലേറെയായി സിനിമാരംഗത്ത് പ്രവർത്തിക്കുന്ന താരം ഹിന്ദി സിനിമകളെയും തെന്നിന്ത്യൻ സിനിമകളെയും കുറിച്ചുള്ള അഭിപ്രായം വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് .

ദി രാജാസാബ് എന്ന തെലുങ്ക് ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട പരിപാടിയിലാണ് സെറീന സമകാലിക ഹിന്ദി സിനിമയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് വ്യക്തമാക്കിയത് .

ബോളിവുഡിൽ കുടുംബ ബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ള സിനിമകൾ ഇപ്പോൾ സൃഷ്ടിക്കപ്പെടുന്നില്ല എന്ന് താൻ വിശ്വസിക്കുന്നതായി താരം പങ്കുവെച്ചു.

‘മുംബൈയിലുള്ളവർ എന്തിനാണ് തെലുങ്ക് സിനിമകളിൽ അഭിനയിക്കുന്നത് എന്ന് ചോദിക്കുന്നുണ്ട്.

ഹിന്ദി സിനിമകളിൽ ഒന്നും തന്നെ കുടുംബ ബന്ധങ്ങളില്ല.

തെന്നിന്ത്യൻ സിനിമകളിലാണ്ഇപ്പോൾ കുടുംബം ആവിഷ്ക്കരിക്കപ്പെടുന്നത് .

അവർ ആളുകൾ കാണാൻ താത്പര്യപ്പെടുന്ന കുടുംബ- ബന്ധങ്ങളെ അടിസ്ഥാനമാക്കിയുള്ള സിനിമകൾ നിർമ്മിക്കുന്നു’ സറീന തന്റെ അഭിപ്രായം പങ്കുവെച്ചു .

നിലവിൽ മൂന്ന് തെലുങ്ക് സിനിമകളിൽ അഭിനയിക്കുന്നുണ്ടെന്നും ഹിന്ദി, തെലുങ്ക് സിനിമാമേഖലകളോട് നന്ദിയുണ്ടെന്നും സെറീന ഈ അവസരത്തിൽ വ്യക്തമാക്കി.

Next Story
Share it