Kaumudi Plus

ദേവിയുടെ വിളി വന്നത് ഇപ്പോഴാണ് ;ആദ്യമായി ആറ്റുകാൽ പൊങ്കാലയിട്ട് അന്ന രേഷ്മ രാജൻ

ദേവിയുടെ വിളി വന്നത് ഇപ്പോഴാണ് ;ആദ്യമായി ആറ്റുകാൽ പൊങ്കാലയിട്ട് അന്ന രേഷ്മ രാജൻ
X

ആദ്യമായി ആറ്റുകാൽ പൊങ്കാലയിടാൻ കഴിഞ്ഞതിന്റെ സന്തോഷം പങ്കുവെച്ച് നടി അന്ന രേഷ്മ രാജൻ. ഒരുപാട് വർഷങ്ങളായിഇത്തരം ഒരു ആഗ്രഹമുണ്ടായിരുന്നെങ്കിലും പക്ഷേ ദേവിയുടെ വിളി വന്നത് ഇപ്പോഴാണെന്നുംവളരെ സന്തോഷമുണ്ടെന്നും അന്ന പറഞ്ഞു. "കഴിഞ്ഞ വർഷം തിരുവനന്തപുരത്ത് ഷൂട്ട് ഉണ്ടായിട്ടും വരാൻ കഴിഞ്ഞില്ല ഈ വർഷം എല്ലാം വളരെ പെട്ടെന്നായിരുന്നു എന്നും അവർ വ്യക്തമാക്കി . ഇന്നലെയാണ് പ്ലാൻ ചെയ്തതു തന്നെ.

ഭയങ്കര സന്തോഷം തോന്നുന്നു. വലിയൊരു പോസിറ്റീവ് ഫീൽ ആണ്, അനുഗ്രഹം ലഭിച്ചതായി തോന്നുന്നു. ലക്ഷക്കണക്കിന് ആളുകൾ പൊങ്കാല അർപ്പിക്കുന്നത് മൊബൈലിലൂടെയും ടിവിയിലൂടെയും കണ്ടിട്ടുണ്ട്. ഇന്നിപ്പോൾ ഞാനും അതിന്റെ ഭാ​ഗമായതിൽ സന്തോഷം. ദേവിക്കു വേണ്ടി ഇത്രയെങ്കിലുമൊക്കെ ചെയ്യണ്ടേ".- അന്ന പറഞ്ഞു.അന്നയെ കൂടാതെ നടിമാരായ ചിപ്പി, ആനി, അദിതി രവി തുടങ്ങിയവരും പൊങ്കാല ഇടാൻ എത്തിയിരുന്നു. അങ്കമാലി ഡയറീസ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയ ആയ നടിയായ അന്ന രാജൻ ഇപ്പോൾ ഉദ്ഘാടന പരിപാടികളിലും വളരെ സജീവമാണ് .നടിയുടെ ഫോട്ടോഷൂട്ട് ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വളരെയധികം വൈറലാണ് .ആറ്റുകാലമ്മയ്ക്ക് പൊങ്കാല അർപ്പിക്കാൻ ഈ വർഷവും ആയിരക്കണക്കിന് ഭക്തരാണ് എത്തിയത്.

Next Story
Share it