വില്ലനായി സുരാജ് ;മാസ് ലുക്കിൽ മോഹൻലാൽ ;'ജയിലര്‍ 2 ട്രെയ്‌ലർ പുറത്ത്

രജനികാന്തിനെ നായകനാക്കി നെൽസൺ ദിലീപ്കുമാർ സംവിധാനം ചെയ്യുന്ന ‘ജയിലർ 2’ ഒക്ടോബർ 15ന് തിയേറ്ററുകളിലെത്തുന്നു.ഇപ്പോൾ ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തുവന്നിരിക്കുകയാണ് . ശ്രീ ഗോകുലം ഗോപാലൻ്റെ ശ്രീ ഗോകുലം മൂവീസ് ചിത്രം കേരളത്തിലും കർണാടകത്തിലും വമ്പൻ റിലീസായി പ്രദർശനത്തിനെത്തിക്കുന്നു . സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ നിർമ്മിക്കുന്ന ചിത്രം, ബ്ലോക്ക്ബസ്റ്റർ ഹിറ്റായ ആദ്യ ഭാഗത്തിന് ശേഷം മുത്തുവേൽ പാണ്ഡ്യൻ എന്ന കഥാപാത്രമായുള്ള രജനീകാന്തിൻ്റെ രണ്ടാം വരവാണ്.റെക്കോർഡ് തുകക്ക് ആണ് ശ്രീ ഗോകുലം മൂവീസ് ഈ ചിത്രത്തിൻ്റെ വിതരണാവകാശം സ്വന്തമാക്കിയത്. അത് കൊണ്ട് തന്നെ കേരളത്തിൽ ഓൾ ടൈം റെക്കോർഡ് റിലീസ് ആണ് ചിത്രത്തിന് ലഭിക്കുക. ആദ്യ ഭാഗത്തിൽ ഉണ്ടായിരുന്ന മലയാള സൂപ്പർതാരം മോഹൻലാൽ രണ്ടാം ഭാഗത്തിലും അതിഥി താരമായി എത്തുന്നതും മലയാളി പ്രേക്ഷകർക്ക് വലിയ ആവേശമാണ് സമ്മാനിക്കുന്നത്. ട്രെയിലറിലും മാസ് ആയാണ് മോഹൻലാലിനെ അവതരിപ്പിച്ചിരിക്കുന്നത്. മോഹൻലാൽ കൂടാതെ,ആദ്യ ഭാഗത്തിൽ ഉണ്ടായിരുന്ന ശിവ രാജ്കുമാറും ആദ്യ ഭാഗത്തിൽ ഇല്ലാതിരുന്ന വേറെ ചില താരങ്ങളും രണ്ടാം ഭാഗത്തിൽ അതിഥി വേഷങ്ങളിലെത്തുന്നുണ്ട്. ഡ്രീം ബിഗ് ഫിലിംസ് ആണ് ചിത്രത്തിൻ്റെ കേരളത്തിലെ ഡിസ്ട്രിബുഷൻ പാർട്ണർ.

