തെന്നിന്ത്യൻ സിനിമകളിൽ ബോളിവുഡ് നടന്മാരെ വില്ലൻവേഷങ്ങൾ നൽകി അവതരിപ്പിക്കുന്നതിനെതിരെ സുനിൽഷെട്ടി

തെന്നിന്ത്യൻ സിനിമകളിൽ ബോളിവുഡ് നടന്മാരെ നെഗറ്റീവ് കഥാപാത്രങ്ങളിലേക്ക് കാസ്റ്റ് ചെയ്യുന്നതിനെതിരെ വിമർശനവുമായി നടൻ സുനിൽ ഷെട്ടി .
തെന്നിന്ത്യൻ സിനിമകളിൽ നിന്നും ഒരുപാട് അവസരങ്ങൾ തനിക്ക് വരുന്നുണ്ടെങ്കിലും അവയിലേറെയും വില്ലൻ വേഷങ്ങളാണെന്നും അദ്ദേഹം പറഞ്ഞു .
അവർ ഹിന്ദി നടന്മാരെ പ്രതിനായകവേഷങ്ങൾ നൽകി ശക്തരായി അവതരിപ്പിക്കാൻ ആഗ്രഹിക്കുന്നു. സ്ക്രീനിനും ഓഡിയൻസിനും അതാണ് നല്ലതെന്നാണ് അവർ പറയുന്നത്.
അതാണ് എനിക്ക് ഇഷ്ടമല്ലാത്തത് .സുനിൽ ഷെട്ടി പറഞ്ഞു .നടൻ രജനികാന്തിന്റെ ദർബാർ എന്ന സിനിമയിൽ സുനിൽ ഷെട്ടി പ്രതിനായക വേഷത്തിൽ എത്തിയിരുന്നു .
ആ കഥാപാത്രത്തെ താൻ സ്വീകരിച്ചത് തീർത്തും വ്യക്തിപരമായിട്ടാണ് എന്നും അദ്ദേഹം പറഞ്ഞു .
രജനികാന്തിനൊപ്പം അഭിനയിക്കാനുള്ള അതിയായ ആഗ്രഹം കൊണ്ടായിരുന്നു ആ വേഷം സ്വീകരിച്ചതെന്ന് അദ്ദേഹം പറഞ്ഞു .
അടുത്തിടെ ഒരു തുളു ചിത്രത്തിലും സുനിൽഷെട്ടി ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു .ആ സിനിമയെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി മാത്രമാണ് ആ കഥാപാത്രം ചെയ്തതെന്ന് അദ്ദേഹം പറഞ്ഞു .
ഇന്ന് ഭാഷാപരമായ അതിർവരമ്പുകളില്ല. അത്തരം അതിരുകളുണ്ടെങ്കിൽ അത് കണ്ടന്റ് മൂലം മാത്രമാണ്.
നല്ല കണ്ടന്റാണെങ്കിൽ അത് അതിരുകൾ മറികടക്കുമെന്നും അദ്ദേഹം പറഞ്ഞു .ഹേരാ ഫേരി 3, വെൽകം ടു ദി ജംഗിൾ എന്നിവയാണ് സുനിൽ ഷെട്ടിയുടെ പുറത്തിറങ്ങാനുള്ള ചിത്രങ്ങൾ.

