റിപ്പീറ്റ് വാല്യു സിനിമകളിൽ മുൻനിരയിൽ ഉള്ള സമ്മർ ഇൻ ബത്‍ലഹേം റീ റിലീസിനു ഒരുങ്ങുന്നു

റിപ്പീറ്റ് വാല്യു പടങ്ങളിൽ മുൻനിരയിൽ നിൽക്കുന്ന ചിത്രങ്ങളിൽ ഒന്നായ സിബി മലയിൽ സംവിധാനം ചെയ്ത സമ്മർ ഇൻ ബത്‍ലഹേം27 വർഷങ്ങൾക്ക് ശേഷം ചിത്രം വീണ്ടും റീ റിലീസിനൊരുങ്ങുകയാണ്.
"ഓർമ്മകൾ പുതുക്കി, വികാരങ്ങൾ പുനർനിർവചിക്കപ്പെട്ടു! തലമുറകൾ ആഘോഷിക്കുന്ന ഒരു കാലാതീതമായ ക്ലാസിക്!സമ്മർ ഇൻ ബെത്‌ലഹേമിന്റെ 4K റീമാസ്റ്റർ ചെയ്ത പതിപ്പിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതാ! ഉടൻ തന്നെ തിയറ്ററുകളിൽ എത്തുന്നു.കൂടുതൽ അപ്‌ഡേറ്റുകൾക്കായി കാത്തിരിക്കുക!"- എന്നാണ് ഫസ്റ്റ് ലുക്ക് പുറത്തുവിട്ട് അണിയറപ്രവർത്തകർ കുറിച്ചിരിക്കുന്നത്.
1998 ൽ പുറത്തിറങ്ങിയ ഈ ചിത്രം മലയാള സിനിമയുടെ ഇമോഷണൽ എവർഗ്രീൻ ക്ലാസിക്കാണ്. രഞ്ജിത്തിന്റെ തിരക്കഥയിൽ സിയാദ് കോക്കർ ആണ് ചിത്രം നിർമിച്ചത്.
മഞ്ജു വാര്യർ, സുരേഷ് ഗോപി, ജയറാം, കലാഭവൻ മണി എന്നിങ്ങനെ പ്രേക്ഷകരുടെ പ്രിയതാരങ്ങൾ ഒന്നിച്ച ചിത്രത്തിൽ മോഹൻലാൽ അതിഥിവേഷത്തിലും എത്തിയിരുന്നു.
4K ദൃശ്യ നിലവാരത്തിലും അത്യാധുനിക ശബ്ദവിന്യാത്തിലുമാണ് റീ- റിലീസ്. കോക്കേഴ്‌സ് ഫിലിംസിനോടൊപ്പം അഞ്ജന ടാക്കീസ്, എവരിഡേ ഫിലിംസ് ബാനറുകളുമായി സഹകരിച്ച് ആണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്.
'ദേവദൂതൻ', 'ഛോട്ടാ മുംബൈ' എന്നീ ചിത്രങ്ങൾക്ക് ശേഷം ഹൈ സ്റ്റുഡിയോസിന്റെ നേതൃത്വത്തിലാണ് ചിത്രം 4K നിലവാരത്തിൽ റീമാസ്റ്റർ ചെയ്യുന്നത്.ചിത്രത്തിന്റെ റിലീസ് തീയതി ഉടൻ പ്രഖ്യാപിക്കും
വളരെയധികം ജനപ്രീതി ലഭിച്ച ചിത്രങ്ങളിൽ ഒന്നായിരുന്നു സമ്മർ ഇൻ ബത്‌ലഹേം .ഇപ്പോൾ റീ റിലീസ് ചെയ്ത മിക്ക ചിത്രങ്ങളും വളരെയധികം പ്രേക്ഷക പിന്തുണയോടെ തീയേറ്ററുകളിൽ തകർത്തോടുമ്പോൾ പുതിയ തലമുറ പഴയ സിനിമകളെ എത്രത്തോളം ഇഷ്ടപ്പെടുന്നു എന്നതിന്റെ ഉദാഹരണം തന്നെയാണ് .അതുകൊണ്ടു തന്നെ ഈ ചിത്രവും വളരെ ഹിറ്റായി മാറുമെന്ന് തന്നെയാണ് അണിയറപ്രവർത്തകർ കരുതുന്നത്


